കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ... ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികളുടെ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, 17 കേസുകളില്‍ 14 ന് ഉത്തരവ് പുറപ്പെടുവിക്കും

തലസ്ഥാന ജില്ല മുതല്‍ പാലക്കാട് വരെ വ്യാപിച്ചു കിടക്കുന്ന കോടികളുടെ അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികളുടെ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 17 കേസുകളില്‍ 14 ന് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കും തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് അഡി. പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ കേസ് ഡയറി ഹാജരാക്കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വാദിച്ചത്.
ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് നിലവിലുണ്ട്. തുടര്‍ന്ന് മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.ജ്വല്ലറി ഉടമയും ഗ്രൂപ്പ് ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം , അമീന്‍ , ഷാരുഖ് ഖാന്‍ എന്നിവര്‍ അടക്കമുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ടായെന്ന് ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്നും നിക്ഷേപകര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha