വിവാദങ്ങള്‍ ഒഴിയുന്നില്ല; ഡോ: കെ.എം. ഏബ്രഹാം കിഫ്ബി സി.ഇ.ഒ പദവിയൊഴിയുന്നു

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡുമായി (കിഫ്ബി) ബന്ധപ്പെട്ട്് വിവാദങ്ങള്‍ തുടരുന്നതിനിടെ ഡോ: കെ.എം. ഏബ്രഹാം സി.ഇ.ഒ പദവി ഒഴിയുന്നു. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്ത് നല്‍കി. ഡിസംബര്‍വരെ കാലവധിയുള്ളപ്പോഴാണിത്.
കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പുറമേ ശമ്പളവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രചരണങ്ങളും ഏബ്രഹാമിനെ അസ്വസ്ഥനാക്കിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരേ അന്വേഷണം നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഏറ്റവും ഒടുവില്‍ സി.എ.ജിയുമായുള്ള ഏറ്റുമുട്ടലും. നേരത്തെതന്നെ, സി.ഇ.ഒ കസേര ഒഴിയാന്‍ മുഖ്യമന്ത്രിയുടെ അനുമതി തേടിയ ഏബ്രഹാം ഇതോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.
കേരളത്തിന്റെ വികസനത്തിനു ആഗോളതലത്തില്‍ ഫണ്ട് കണ്ടെത്താനുതകും വിധം കിഫ്ബിയെ വിശ്വാസയോഗ്യമായ സ്ഥാപനമായി വളര്‍ത്തിയതിലും മസാലാബോണ്ട് സമാഹരണത്തിലും ഡോ: ഏബ്രഹാമിന്റെ പങ്ക് വലുതാണ്.
സെബിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സര്‍ക്കാര്‍ കിഫ്ബിയില്‍ കാര്യക്ഷമമായി ഉപയോഗിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha