ഉറ്റസൗഹൃദം അവസാനിച്ചത് ദുരന്തത്തില്‍.... പെണ്‍കുട്ടികളുടെ മരണവാര്‍ത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല, മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ ബോധരഹിതയായി ആശുപത്രിയില്‍ അമ്മ, അച്ഛന്‍ ഒരേ കിടപ്പില്‍, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് ഇരുവരോടും കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ബന്ധുക്കള്‍

ഉറ്റസൗഹൃദം അവസാനിച്ചത് ദുരന്തത്തില്‍.... പെണ്‍കുട്ടികളുടെ മരണവാര്‍ത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല, മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ ബോധരഹിതയായി ആശുപത്രിയില്‍ അമ്മ, അച്ഛന്‍ ഒരേ കിടപ്പില്‍, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് ഇരുവരോടും കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ബന്ധുക്കള്‍.
മരപ്പണിക്കാരനായ അശോകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയുടെയും രണ്ടാമത്തെ മകളാണ് ആര്യ. മൂത്തമകള്‍ അഞ്ജുവിനെ നാല് വര്‍ഷം മുമ്പ് വിവാഹം കഴിപ്പിച്ചയച്ചിരുന്നു. പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്നില്ലെങ്കിലും ബിരുദമെടുക്കണമെന്ന ആര്യയുടെ ആഗ്രഹത്തെ തുടര്‍ന്നാണ് ഡിഗ്രിക്ക് ചേര്‍ത്തത്.
അഞ്ചലിലെ ഒരു കോളേജില്‍ മൂന്ന് വര്‍ഷം മുന്‍പ് ബിരുദപഠനത്തിനെത്തിയത് മുതലാണ് ആര്യയും അമൃതയും സുഹൃത്തുക്കളായത്. പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ബന്ധുക്കളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അമൃതയുടെ അച്ഛന്‍ അനി ശിവദാസന്‍ കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നപ്പോള്‍ അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ അമൃതയുടെ വിവാഹം നടത്താനും പിതാവ് ആലോചിച്ചിരുന്നു.
വേര്‍പിരിയേണ്ടിവരുന്നതിലുള്ള വിഷമത്താല്‍ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെങ്കിലും മറ്റ് സാഹചര്യങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha