നാട്ടില്‍ ഒരു പദ്ധതിയും നടപ്പിലാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നത്... കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരെ സംഘപരിവാര്‍ നേതാവ് കേസ് കൊടുക്കുന്നു, കോണ്‍ഗ്രസ് നേതാവ് വാദിക്കുന്നു.. നല്ല ഐക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസന വിരുദ്ധര്‍ മാത്രമല്ല, നാട് നന്നാകുന്നതില്‍ അസ്വസ്ഥതയുള്ളവരും കിഫ്ബിക്കെതിരെ നിലപാടെടുക്കുന്നുണ്ട്
എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. നാട്ടില്‍ ഒരു പദ്ധതിയും നടപ്പിലാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നതെന്നും മുഖ്യമന്ത്രി ചോദ്യമുയര്‍ത്തി.
കിഫ്ബി പദ്ധതി തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന നിലപാട് എടുക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിനു വേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ യശസുയര്‍ന്നാല്‍ അത് അനുവദിക്കില്ല എന്ന നിലപാട് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
"
https://www.facebook.com/Malayalivartha