Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

തീപിടിച്ച് കിഫ്ബി... സിഎജിയെപ്പറ്റി ആരോപണമുന്നയിച്ച് കിഫ്ബി വിവാദത്തിന് തുടക്കമിട്ട മന്ത്രി തോമസ് ഐസക്കിന് തിരിച്ചടി; കിഫ്ബിയില്‍ ഓഡിറ്റ് നടത്തിയതിലും എം. ശിവശങ്കറിന്റെ ഇടപെടലെന്ന് സൂചന; ബാങ്കില്‍ ലോക്കര്‍ തുറക്കാന്‍ സഹായിച്ച വേണുഗോപാലിന്റെ സ്ഥാപനമാണ് കിഫ്ബി ഓഡിറ്റിംഗ് നടത്തിയതെന്ന് റിപ്പോര്‍ട്ട്

17 NOVEMBER 2020 10:53 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ചൂടുപിടിപ്പിച്ച കിഫ്ബി വിവാദത്തിന് തുടക്കമിട്ട ധനമന്ത്രി തോമസ് ഐസക്കിന് മറുപടി പറയേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അനവസരത്തില്‍ സിഎജി വിവാദം എടുത്തിട്ട് ആര്‍എസ്എസിനേയും കോണ്‍ഗ്രസിനേയും ആരോപണത്തില്‍ നിര്‍ത്തി മണിക്കൂറുകള്‍ കഴിയും മുമ്പേ തിരിച്ചടി. കിഫ്ബിയില്‍ ഓഡിറ്റ് നടത്തിയതിലും എം. ശിവശങ്കറിന്റെ ഇടപെടലെന്ന് സൂചനയാണ് പുറത്ത് വരുന്നത്. സ്വപ്നയ്ക്ക് ബാങ്കില്‍ ലോക്കര്‍ തുറക്കാന്‍ സഹായിച്ച വേണുഗോപാലിന്റെ സ്ഥാപനമാണ് കിഫ്ബിയിലെ രണ്ടാം ഓഡിറ്റിംഗ് നടത്തിയതെന്ന് റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ചാനലുകളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സ്വര്‍ണക്കടത്തിലെ നിര്‍മായകമായ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും സൂക്ഷിക്കാനുള്ള ലോക്കര്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് തുറന്ന് കൊടുത്തതെന്ന് വേണുഗോപാല്‍ വെളിപ്പിടുത്തിയിരുന്നു. ഈ വേണുഗോപാലാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. സ്വര്‍ണക്കടത്തില്‍ വേണുഗോപാലിനെ ഇഡി പല പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ശിവശങ്കര്‍ കിഫ്ബിയിലും കൈവച്ചെന്ന വാര്‍ത്ത വരുന്നത്. എന്തായാലും തോമസ് ഐസകിനെതിരെ അടിക്കാന്‍ കിട്ടിയ വലിയ അടിയായി ഇത് പ്രതിപക്ഷം മാറ്റുകയാണ്.

മന്ത്രി തോമസ് ഐസക് പറഞ്ഞത് തെറ്റാണെന്ന വിവരവും പുറത്തായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സി ആന്‍ഡ് എ.ജി. സര്‍ക്കാരിനു സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ടാണെന്നാണ് പുറത്തായത്. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.

കിഫ്ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോര്‍ട്ട് മേയ് അഞ്ചിന് സര്‍ക്കാരിനു നല്‍കിയിരുന്നു. നവംബര്‍ ആറിന് അന്തിമ റിപ്പോര്‍ട്ടാണ് ധനമന്ത്രിക്കു നല്‍കിയത്. ഇതിനുശേഷവും കരട് റിപ്പോര്‍ട്ടാണെന്ന് നവംബര്‍ 14ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവര്‍ക്കു കൈമാറണം. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമസഭയില്‍ സമര്‍പ്പിക്കണം. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

2018'19ലെ സംസ്ഥാനസര്‍ക്കാരിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായി എ.ജി. വാര്‍ത്തക്കുറിപ്പ് ഇറക്കിയതായി പറയുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്.

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു എ.ജി.യുടെ കുറ്റപ്പെടുത്തല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.എ.ജി.യുടെ സമീപനമെന്നു ധനന്ത്രി ആരോപിച്ചിരുന്നു.

അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്. ഇതുസംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലില്‍ ധനമന്ത്രിയുടെ ഓഫീസ് എത്തിയത്. എന്തായാലും കിഫ്ബിയിലും ചൂട് പിടിക്കുകയാണ്.

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (14 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (26 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (30 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (35 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (52 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends