മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താന്‍ മുത്തച്ഛനായതിന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. വ്യക്തിപരമായി ഒരു സന്തോഷ വാര്‍ത്ത എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
'ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണു പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂര്‍വ്വം അറിയിക്കുന്നു'.
ചെന്നിത്തലയുടെ പോസ്റ്റ് വൈറലായതോടെ നിരവധിപേര്‍ അഭിനന്ദനങ്ങളുമായെത്തി. ഇതോടെ അനുയായികളും രാഷ്ട്രീയ എതിരാളികളും കമന്റുകളുമായി അണിനിരന്നു. അദ്ദേഹത്തിന്റെ ആരാധകരുടെ കമന്റുകളിലേറെയും ചെന്നിത്തലയുടെ മാതൃകാ കുടുംബ ജീവിതത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു.
https://www.facebook.com/Malayalivartha