സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്

സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
'ഞാന്‍ കോവിഡ് പോസിറ്റീവായി. പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'.
https://www.facebook.com/Malayalivartha