ആദിവാസികള്‍ സഞ്ചരിച്ച ജീപ്പ് ആനക്കൂട്ടം ആക്രമിച്ചു

നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ പുലിമുണ്ട കോളനിയിലെ അംഗങ്ങള്‍ സഞ്ചരിച്ച ജീപ്പ് ആനക്കൂട്ടം ആക്രമിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു.
പുലിമുണ്ട കോളനിയിലെ മോഹനനും കുടുംബവും ഉള്‍പ്പെടെ 8 പേര്‍ സഞ്ചരിച്ച ജീപ്പിനു നേരെയാണ് കഴിഞ്ഞ ദിവസം രാവിലെ 10-ന് ആക്രമണം ഉണ്ടായത്. കരുളായിക്ക് പോകുകയായിരുന്നു.
പുലിമുണ്ടയില്‍ നിന്ന് കരുളായിക്ക് 12 കിലോമീറ്റര്‍ ആണ് ദൂരം. മോഹനന്‍ ആണ് ജീപ്പ് ഓടിച്ചത്. തേക്ക് തോട്ടത്തിലൂടെ 2 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കാടിന്റ മറവില്‍ നിന്ന് ആനകള്‍ ഓടിയെത്തുകയായിരുന്നു.
കൂട്ടത്തില്‍ 2 ആനകള്‍ ജീപ്പിന്റ ബോണറ്റില്‍ ചവിട്ടി. പിന്നീട് പെട്ടെന്ന് എന്തു കൊണ്ടോ ആനകള്‍ പിന്മാറി. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ എല്ലാവരും കോളനിയിലേക്ക് മടങ്ങി. ജീപ്പിന് കേടുപാടുണ്ട്.
https://www.facebook.com/Malayalivartha