കാര്യങ്ങള്‍ മാറുന്നു... ധനമന്ത്രിക്കെതിരെ വി ഡി സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയേക്കില്ല; ധനമന്ത്രിക്കെതിരായ നീക്കങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞേക്കും; സിഎജിയുടെ കരടു റിപ്പോര്‍ട്ടല്ല അന്തിമ റിപ്പോര്‍ട്ട് തന്നെയാണെന്ന് പുറത്ത് വന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു

ഏത് അച്ഛന്‍ വന്നാലും കാവിക്ക് കിടക്കപ്പൊറുതിയില്ലെന്നതാണ് കാവി നിറത്തിന്റെ സ്ഥിതി. വീട്ടില്‍ ആരെത്തിയാലും അത് ആര്‍ എസ് എസുകാരാണെന്ന് ആരോപിക്കുന്നത് കടുത്ത മനോരോഗം മാത്രമാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായ സി എ ജിക്ക് കാവി വസ്ത്രം അണിയിച്ച ധനമന്ത്രി തോമസ് ഐസക്കിനെ സര്‍ക്കാര്‍ സംയുക്ത സമിതി രക്ഷിക്കും. കോണ്‍ഗ്രസ് നേതാവ് വിഡി സതീരന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കാതെ മന്ത്രിയെ രക്ഷിക്കാനാണ് ശ്രമം.
സി പിഎം നേതാവും എം എല്‍ എയുമായ എ പ്രദീപ് കുമാര്‍ അധ്യക്ഷനായ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. ധനമന്ത്രിക്കെതിരെ വി ഡി സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയേക്കില്ല. ധനമന്ത്രിക്കെതിരായ നീക്കങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞുവെന്നാണ് വിവരം.
ലൈഫ് മിഷനെതിരായ ഇ.ഡി നീക്കത്തിനെതിരെ എത്തിക്‌സ് കമ്മിറ്റി ആരംഭിച്ച നിയമനടപടികള്‍ പരിഗണിക്കുന്നതിനിടയില്‍ സതീശന്റെ നോട്ടീസ് മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ല. മാത്രവുമല്ല ഇ ഡി ക്കെതിരായ നീക്കത്തില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ സതീശന്റെ അവകാശ ലംഘന നോട്ടീസില്‍ പ്രതി സ്ഥാനത്തുള്ളത് ധനമന്ത്രി തോമസ് ഐസക്കാണ്. ധനമന്ത്രിക്കെതിരായ നീക്കങ്ങളുമായി മുന്നോട്ടു പോകാന്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവായ എ പ്രദീപ്കുമാര്‍ തയ്യാറാകില്ല.
കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ആര്‍ എസ് എസുകാരാക്കി തീര്‍ത്ത് വിവാദങ്ങള്‍ വഴി തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. ആര്‍. എസ് എസ് നേതാവ് രാം മാധവിന്റെ കേസ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ ഏറ്റെടുത്തെന്ന ഐസക്കിന്റെ ആരോപണം ഇതെല്ലാം മുന്‍കൂട്ടി രണ്ടു കൊണ്ടുള്ളതാണ് .
അതേസമയം കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സിഎജിയുടെ കരടു റിപ്പോര്‍ട്ടല്ല അന്തിമ റിപ്പോര്‍ട്ട് തന്നെയാണ് ധനമന്ത്രി പുറത്തുവിട്ടതെന്ന തെളിവാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത് .
201819 വര്‍ഷത്തേക്കുള്ള സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്നാണ് സിഎജി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. നവംബര്‍ 11നാണ് ഇക്കാര്യം സിഎജി വ്യക്തമാക്കിയത്. നവംബര്‍ ആറിന് നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സിഎജി സമര്‍പ്പിച്ചുവെന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്.
നവംബര്‍ 14നാണ് കരട് റിപ്പോര്‍ട്ട് എന്ന പേരില്‍ ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോര്‍ട്ട് വിശദീകരിച്ചത്. കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മന്ത്രി ഉപയോഗിച്ചത് സിഎജിയുടെ കരട് റിപ്പോര്‍ട്ടല്ലെന്നും അന്തിമ റിപ്പോര്‍ട്ട് ആണെന്നും ആദ്യം പറഞ്ഞത് വി എസിന്റെ ഐ. ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ്. സി എ ജി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയ കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു.
പരിശോധനകള്‍ക്കും കണക്കെടുപ്പിനും ശേഷമാണ് സിഎജി തങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നത്. നിയമസഭയില്‍ സിഎജി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമസഭ ഔദ്യോഗികമായി സ്വീകരിച്ച ശേഷമേ അതിലെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ. എന്നാല്‍ നിയമസഭയില്‍ അന്തിമറിപ്പോര്‍ട്ട് എത്തും മുന്‍പേ തന്നെ ഇക്കാര്യം ധനമന്ത്രി പുറത്തു വിട്ടത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യം ചൂണ്ടികാണിച്ചാണ് വി.ഡി. സതീശന്‍ കത്ത് നല്‍കിയത്.
കിഫ്ബി വിദേശത്ത് നിന്നും വായ്പയെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിഎജി നടത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു .
ആരോപണം ഉന്നയിച്ച രഞ്ജിത്ത് കാര്‍ത്തികേയന്‍ ആര്‍ എസ് എസ് ആണെന്നാണ് ധനമന്ത്രിയുടെ പക്ഷം .അദ്ദേഹം റാം മാധവുമായി തൃശൂര്‍ രുതിലയത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി ആരോപിച്ചു. എന്നാല്‍ റാം മാധവിനെ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു .തന്റെ ആരോപണത്തിന് രാഷ്ട്രീയമായ ഒരു മാനം വരുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 293 (1) അനുസരിച്ച് ഒരു സംസ്ഥാനത്തിന് പുറത്തു നിന്ന് കടമെടുക്കാന്‍ കിഫ്ബിക്ക് അധികാരമില്ല. ഇത് മാത്രമാണ് ചോദ്യം ചെയ്തത്. എന്നാല്‍ അത്തരം അധികാരങ്ങള്‍ളെല്ലാം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha