സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് സ്വകാര്യബസ് സമരം

കേരളത്തില്‍ സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായ അവസ്ഥയിലായിരിക്കുകയാണ്.
സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്.
സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
"
https://www.facebook.com/Malayalivartha