സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിര്‍ണായക നടപടി.
രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്. വീസാ കാലാവധി തീരുന്നതിനാല്‍ നൗഷാദ് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ പിടികൂടുന്നതിനായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
അതേസമയം ഹേമചന്ദ്രന്‍ വധക്കേസില്‍ പൊലീസ് അന്വേഷണം തുടരുമ്പോഴാണ് കൊലപാതകമല്ല ആത്മഹത്യയാണ് സംഭവിച്ചതെന്ന വാദവുമായി പ്രതി നൗഷാദ് സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ നൗഷാദ് ആണ് താനെന്ന മുഖവുരയോടെയാണ് രണ്ടര മിനിറ്റോളം വരുന്ന വീഡിയോ പങ്കുവെച്ചിരുന്നത്. മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. പണം എവിടെ നിന്നും സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീപ്പിച്ച് ഹേമചന്ദ്രനെ വീട്ടില്‍ ആക്കിയതാണ് തങ്ങളെന്നാണ് വീഡിയോയില്‍ നൗഷാദ് പറഞ്ഞത്.
"
https://www.facebook.com/Malayalivartha