കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും

ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി
കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ ആരംഭിച്ചു. പയ്യനാമണ്‍ ചെങ്കളം ഗ്രാനൈറ്റില്‍ പാറപൊട്ടിച്ച ശേഷം കല്ലുകള്‍ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും വീഴുകയായിരുന്നു. കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശി മഹാദേവ് (51) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി അജയ് റോയിയെ (38) ആണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു . വലിയ ക്രെയിന്‍ എത്തിക്കും. അതിനുശേഷം ദൗത്യം തുടരും.
പയ്യനാമണ്‍ അടുകാട് കാര്‍മലശേരി ഭാഗത്തുള്ള പാറമടയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഓപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും ഉണ്ടായിരുന്നത്. കല്ലുകള്‍ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളില്‍ നിന്ന് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീഴുകയായിരുന്നു. ഇരുവരും ഇതിനിടിയില്‍പ്പെട്ടു. പൊലീസിനും ഫയര്‍ഫോഴ്‌സിനും പാറയിടിഞ്ഞ സ്ഥലത്തേയ്ക്ക് എത്താന്‍ രണ്ടര മണിക്കൂര്‍ വേണ്ടിവന്നു. ക്രെയിനുമായി നടത്തിയ തെരച്ചിലില്‍ വൈകിട്ട് 6.30നാണ് മഹാദേവിന്റെ മൃതദേഹം കിട്ടിയത്.
https://www.facebook.com/Malayalivartha