പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തു

പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി ടി.കെ. രാജീവനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ ഭാര്യാവീട്ടില്‍ നിന്നു മടങ്ങുന്നതിനിടെയാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ കസ്റ്റഡിയിലായത്.
മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ബത്തേരിക്കടുത്ത് പാതിരിപ്പാലത്തെ ഭാര്യാവീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
പനമരം സഹകരണ ബാങ്ക് 2002-ല്‍ ആക്രമിച്ച് ഫയലുകള്‍ കത്തിച്ച കേസിലെ പ്രതിയാണ് രാജീവന്‍. ചോദ്യം ചെയ്തു വരികയാണ്.
തമിഴ്‌നാട് ക്യു ബ്രാഞ്ചും കര്‍ണാടക പൊലീസും എത്തുമെന്നും സൂചനയുണ്ട്. കസ്റ്റഡിയും റെയ്ഡും നിയമവിരുദ്ധമാണെന്ന് പോരാട്ടം സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha