കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയ്ക്ക് തുല്യമായ 674 ഗ്രാം സ്വര്‍ണ മിശ്രിതം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അറൈവല്‍ ടെര്‍മിനലില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തിയത്.
ദുബായില്‍ നിന്ന് ഞായറാഴ്ച രാത്രി 8-ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരില്‍ ആരെങ്കിലും ഉപേക്ഷിച്ചതാവും എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
https://www.facebook.com/Malayalivartha