തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്നും കേരള സർക്കാർ പിന്നോട്ട് ?സുപ്രീം കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയിസ് യൂണിയൻ

കാര്യങ്ങൾ തകിടം മറിഞ്ഞേക്കും എന്ന സൂചന സർക്കാരിന് മനസിലായി കഴിഞ്ഞു. ഇനി വച്ച കാൽ പിന്നോട്ട് തന്നെ . തലയൂരാൻ തന്ത്രങ്ങൾ മെനയുകയാണ് കേരള സർക്കാർ .തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലായിരുന്നു കേരള സർക്കാർ. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് കേരള സർക്കാർ പിന്മാറിയേക്കുമെന്നുള്ള സൂചനകൾ കിട്ടി കഴിഞ്ഞു . അനുകൂല വിധിക്ക് സാധ്യതയില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയേക്കില്ലെന്നാണ് സൂചന.ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.
സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. വിമാനത്താവള നടത്തിപ്പ് അദാനിക്ക് വിട്ടുകൊടുക്കരുതെന്ന് തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാർ ഒടുവിൽ കേന്ദ്ര നിലപാടിന് മുന്നിൽ കീഴടങ്ങുകയാണ്. എന്നാൽ സുപ്രീം കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയിസ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























