വിയ്യൂര്‍ ജയിലില്‍ ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാര്‍ലര്‍ തുറന്നു

വിയ്യൂര്‍ ജയില്‍ വളപ്പില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കോമ്പൗണ്ടില്‍ ജയില്‍ വകുപ്പിന്റെ ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇനി മുടി മുറിക്കുന്നതിനും, മുഖം മിനുക്കുന്നതിനും ആര്‍ക്കും ജയിലിലെ സേവനം ഉപയോഗപ്പെടുത്താം. ബ്യൂട്ടിഷ്യന്‍ കോഴ്സില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന അന്തേവാസികളെയാണ് ഇവിടെ രണ്ട് ഷിഫ്റ്റുകളില്‍ ജോലിക്കായി നിയോഗിക്കുന്നത്.
ദിവസവും രാവിലെ 7.30 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കുമാണ് പാര്‍ലറില്‍ സേവനം.
ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു. മധ്യമേഖല ഡിഐജി സാം തങ്കയ്യന്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്, ജോയിന്റ് സൂപ്രണ്ടുമാരായ പി.സുധീര്‍, പി.ജെ.സലിം, വെല്‍ഫെയര്‍ ഓഫിസര്‍ ഒ.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























