Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

'അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്...' തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച്‌ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

19 NOVEMBER 2020 03:22 PM IST
മലയാളി വാര്‍ത്ത

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച്‌ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കഴിഞ്ഞ തൃശൂര്‍ പൂര സമയത്ത് താനിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തമാശക്ക് പഴയ തൃശൂര്‍ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച്‌ ഒരു പരാമര്‍ശം നൽകിയിരുന്നു. ഇതിന് പിന്നാലെ അത് തീയേറ്റര്‍ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സന്ദീപ് വാര്യര്‍ ക്ഷമ ചോദിച്ച്‌ പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതാ ഗിരിജയെ നേരില്‍ കണ്ട് ആദരിച്ചിരിക്കുകയാണ് അദ്ദേഹം.

സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്. കഴിഞ്ഞ തൃശൂര്‍ പൂര സമയത്ത് ഞാനിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ , തമാശക്ക് പഴയ തൃശൂര്‍ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച്‌ ഒരു പരാമര്‍ശമുണ്ടായിരുന്നു. അത് തീയേറ്റര്‍ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച്‌ പിന്‍വലിക്കുകയും ചെയ്തു. അന്ന് മാഡത്തിനോട് ഞാന്‍ പറഞ്ഞിരുന്നു ' ഒരിക്കല്‍ ഈ തെറ്റിന് ഞാന്‍ പ്രായശ്ചിത്തം ചെയ്യും' .

ഇന്ന് ലോക വനിതാ സംരഭകത്വ ദിനമാണ് ( Women's Entrepreneurship Day (WED) . ഗിരിജ എന്ന മലയാളി സംരംഭകയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും വിജയകഥ നിങ്ങളോട് പങ്കുവയ്ക്കാന്‍ ഇതിലും നല്ല ദിവസം വേറെയില്ല .പെരുകിയ കടവും മോശം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കുടുംബങ്ങള്‍ കയറാത്ത ഒരു തീയേറ്ററുമാണ് ഗിരിജ മാഡത്തിന് പാരമ്ബര്യമായി ലഭിച്ചത് . തീയേറ്ററിനെ കഷ്ടപ്പെട്ട് അവര്‍ നവീകരിച്ചു. നല്ല സിനിമകള്‍ക്കായി ശ്രമിച്ച്‌ കാത്തിരുന്നു. ആരും നല്ല സിനിമകള്‍ റിലീസ് നല്‍കാന്‍ തയ്യാറായില്ല . ഒടുവില്‍ നഗരത്തിലെ മറ്റു തീയേറ്ററുകളില്‍ ഇടം ലഭിക്കാതെ പോയ 'ടു ഹരിഹര്‍ നഗര്‍' ഗിരിജ തീയേറ്ററിന് ലഭിച്ചു. നൂറു ദിവസം സിനിമ ഓടിയതോടെ കുടുംബങ്ങള്‍ ആദ്യമായി ഗിരിജ തീയേറ്ററിലെത്തി. പിന്നീട് വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഗിരിജ മാഡം തിയേറ്ററിനെ തൃശൂരിലെ മികച്ച തീയേറ്ററുകളിലൊന്നാക്കി വളര്‍ത്തി.

ഓപ്പറേറ്ററുടെ അഭാവം കൊണ്ട് ഷോ തടസ്സപ്പെടാതിരിക്കാന്‍ സിനിമ പ്രദര്‍ശനത്തിന്റെ സാങ്കേതിക വിദ്യകള്‍ പഠിച്ച്‌ ഓപ്പറേറ്റര്‍ ലൈസന്‍സെടുത്തു . കേരളത്തില്‍ ഓപ്പറേറ്റര്‍ ലൈസന്‍സുള്ള രണ്ടു വനിതകളില്‍ ഒരാളാണ് ഗിരിജ മാഡം . കോവിഡ് കാലം കഴിഞ്ഞ് തീയേറ്ററുകള്‍ വീണ്ടും തുറക്കാനുള്ള അനുമതിക്കായി തീയേറ്റര്‍ നവീകരിച്ച്‌ കാത്തിരിക്കുകയാണ് ഗിരിജ മാഡം. മറ്റാരായിരുന്നെങ്കിലും ഉപേക്ഷിക്കുകയോ വാടകക്ക് കൊടുത്ത് തലവേദന ഒഴിവാക്കുകയോ ചെയ്യുമായിരുന്ന ഒരു സംരംഭത്തെ സ്വപ്രയത്‌നം കൊണ്ട് വിജയിപ്പിച്ചെടുത്ത ഗിരിജ മാഡം മലയാളി വനിതകള്‍ക്ക് ഒരു മാതൃകയാണ് . ഗിരിജ മാഡത്തെ ആദരിച്ച്‌ യാത്ര പറഞ്ഞിറങ്ങുമ്ബോള്‍ പഴയൊരു തെറ്റു തിരുത്തിയതിന്റെ ആത്മ സംതൃപതി എനിക്കുമുണ്ടായി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (7 minutes ago)

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു  (25 minutes ago)

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം  (36 minutes ago)

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (42 minutes ago)

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍  (51 minutes ago)

ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു....  (55 minutes ago)

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...  (1 hour ago)

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (1 hour ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (1 hour ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (2 hours ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (2 hours ago)

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്  (3 hours ago)

Malayali Vartha Recommends