പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി
പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് തപാല്‍ വകുപ്പ് നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നെങ്കിലും വരുന്ന 11 നകം മിനിമം തുക ഉറപ്പാക്കാനാണ് കര്‍ശന നിര്‍ദ്ദേശം. അമ്പതു രൂപ മുടക്കിയാല്‍ പോസ്റ്റ് ഓഫീസുകളില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാമായിരുന്നു. കുറഞ്ഞ നിക്ഷേപ തുക നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാല്‍ അക്കൗണ്ടില്‍ നിന്നും പരമാവധി പിന്‍വലിക്കാനും സാധിച്ചിരുന്നു.
ഇനി എസ്.ബി അക്കൗണ്ടു തുടങ്ങണമെങ്കില്‍ കുറഞ്ഞത് 500 രൂപ വേണം. അക്കൗണ്ടു നിലനില്ക്കണമെങ്കില് അതില്‍ കുറഞ്ഞത് 500 രൂപ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ പോസ്റ്റ് ഓഫീസിലും നൂറു കണക്കിന് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്. ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള ചെറിയ തുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും പിന്‍വലിക്കാനും അവസരം ഉള്ളതിനാല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ജനപ്രിയമായിരുന്നു.
ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകളില്‍ ഏറെയും ഇത്തരം അക്കൗണ്ടുകളാണ് ഉള്ളത്. മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതോടെ അക്കൗണ്ട് ഉടമകള്‍ക്ക് അത് ഉടന്‍ തന്നെ നിക്ഷേപിച്ച് അക്കൗണ്ട് സംരക്ഷിക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha