Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സി പി എമ്മിന് ഇനി കഷ്ടകാലം ;ഇനി വരാൻപോകുന്നത് പോകുന്നത് വൻ തിരിച്ചടികൾ

26 NOVEMBER 2020 04:04 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ ഗതികേടിനെ കലികാലമെന്നോ കഷ്ടകാലമെന്നോ പീഡാനുഭവമെന്നോവിശേഷിപ്പാലും തെറ്റുപറയാനാവില്ല.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ദിവസങ്ങൡ കേരളത്തെഞെട്ടിക്കുന്ന അറസ്റ്റുകള്‍ക്ക് സാധ്യതയേറുകയാണ്.സ്വപ്‌നാ സുരേഷിന്റെയും ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയുംഅറസ്റ്റുകള്‍ക്കു തുടര്‍ച്ചയായി ഒരു നിര അറസ്റ്റുകളുടെ പരമ്പര ആവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങളുടെ പോക്ക്.ചോദ്യം ചെയ്യല്‍ നോട്ടീസ് കിട്ടിയപ്പോഴേ കോവിഡാനന്തര ക്ഷീണവും ആധിവേദനയും ബാധിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കട്ടിലില്‍ കയറി കിടപ്പായിയിരിക്കുന്നു.മുന്‍പ് എം ശിവശങ്കര്‍ കാണിച്ച അതേ തന്ത്രം. ചങ്കുപൊട്ടുന്നേ എന്ന് വിളിച്ചു പറഞ്ഞു .

കാറില്‍ കുഴ്ഞ്ഞുവീണ ശിവശങ്കര തന്ത്രത്തിന്റെ അഡ്വാന്‍സ്നാടകമാണ് രവീന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നത്.പക്ഷെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു മുന്‍പ് രവീന്ദ്രന് ഡിസ്ചാര്‍ജ്ലഭിക്കുന്നില്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ആശുപത്രിയിലേക്ക് കടന്നുചെന്നേക്കാം. രവീന്ദ്രനു രോഗം ഇല്ല എന്നാണ് സര്‍ട്ടിഫിക്കറ്റെങ്കില്‍ ആളെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി ചോദ്യം ചെയ്യല്‍ തുടങ്ങാം.കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെപ്പറ്റിയുള്ള അറിയാന്‍ ചോദ്യാവലി തയാറാക്കി കാത്തിരിക്കുകയാണ്ഇഡി. രവീന്ദ്രനെ ചോദ്യം ചെയ്തതിനുശേഷം ശിവശങ്കറിനെ ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതസ്വാധീനക്കാര്‍ക്കും സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ഇഡിക്കു ചോദിച്ചറിയാനുള്ളത്. രണ്ടോ മൂന്നോ ദിവസം നീളുന്ന ചോദ്യം ചെയ്യലിനു പിന്നാലെ രവീന്ദ്രന്‍ പതറിയാല്‍ വീഴുന്നതും താഴുന്നതും മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

മുന്‍പ് അറസ്റ്റിലായപ്പോള്‍ ശിവശങ്കറിനെ ചതിവന്‍ എന്നു വിളിച്ചു തള്ളിപ്പറഞ്ഞതുപോലെ സിഎം രവീന്ദ്രനെ തള്ളിക്കളയാന്‍ പിണറായി വിജയനു കഴിയില്ല. സമ്മര്‍ദമേറുമ്പോള്‍ രവീന്ദ്രന്‍ വെളിപ്പെടുത്തുന്ന പേരുകളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല പ്രമുഖരും ഉള്‍പ്പെട്ടേക്കാം. വിരമിച്ച ചില ഐഎഎസുകാരും ഈ ശൃംഖലയില്‍ വരുമെന്നാണ് സൂചന. ഇതര സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങാന്‍ ഇടനില നിന്നതും വിരമിച്ച ഐഎഎസ് പ്രമുഖനാണെന്ന ആരോപണം നിലനില്‍ക്കെയാണ് രവീന്ദ്രന്‍ എന്തു പറയും എന്ന് ആകാംഷയോടെ കാത്തിരിക്കേണ്ടത്.അടുത്ത ഘട്ടമായി നീങ്ങുന്നത് ബിനീഷ് കോടിയേരി പ്രതിയായ മയക്കുമരുന്ന്ഇടപാടുകേസാണ്. ബിനീഷ് കോടിയേരിയ്ക്കുവേണ്ടി മയക്കുമരുന്നിടപാടുകള്‍ക്ക്പണം കൊടുത്ത ബിനാമികള്‍ ചോദ്യം ചെയ്യലിനു പിന്നാലെ നാമികള്‍ അറസ്റ്റിലായാല്‍ സംഗതി വീണ്ടും പാളും.ബിനീഷിന്റെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് അനൂപ്മുഹമ്മദിന്റെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ പോയിട്ടുണ്ടെങ്കില്‍അപ്രതീക്ഷിതമായ ചോദ്യം ചെയ്യലുകളും അറസ്റ്റുകളുമുണ്ടാകാം. മയക്കുമരുന്ന്ഇടപാടു കേസില്‍ കുറഞ്ഞത് എട്ടുപേരെങ്കിലും ഡിസംബറിന്റെ ആദ്യവാരത്തില്‍ അറസ്റ്റു ചെയ്യപ്പെടാനുള്ള സാധ്യതയാണ് മുന്നില്‍കാണാവുന്നത്.അനൂപ് മുഹമ്മദിന് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിച്ച പണം മയക്കുമരുന്ന് വ്യാപാരത്തിന് ഉപയോഗിക്കപ്പെട്ടു എന്ന വ്യക്തമായ തെളിവ്നാര്‍ക്കോട്ടിക്‌സ് ബ്യൂറോ കോടതിയില്‍ ഹാജരാക്കിയാല്‍ ആരൊക്കെഅഴിയെണ്ണേണ്ടിവരും എന്നു പറയാനാവില്ല.ഡിസംബര്‍ ആദ്യപകുതി രാഷ്ട്രീയ കേരളത്തിന് ഒരു കുളിരും പകരില്ല.പൊട്ടലും ചീറ്റലുമല്ല വന്‍ സ്‌ഫോടനത്തിലേക്കാണ് കാര്യങ്ങളുടെപോക്കെന്നിരിക്കെ, ഇടതുമുന്നണി സര്‍ക്കാരും മുഖ്യമന്ത്രി പിണറായിവിജയനുമാണ് കിടുങ്ങാന്‍ പോകുന്നത്. പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളാല്‍ ക്ഷീണിതനായിപാര്‍ട്ടി വക ഫ്‌ളാറ്റിലും ആശുപത്രികളിലും കഴിയുകയാണ്.ബിനീഷ് കോടിയേരി പരപ്പന ജയിലില്‍നിന്നും ഉടനെയൊന്നും പുറത്തിറങ്ങില്ലെന്നിരിക്കെ വ്യക്തിപരമായ വന്‍തകര്‍ച്ചയെ നേരിടുകയാണ്കോടിയേരി ബാലകൃഷ്ണന്‍. ഇതിനൊപ്പമാണ് ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ടമുംബൈയിലെ പീഢനക്കേസിനു ചൂടേറിവരുന്നത്.ദുബായ് ബാറിലെ പഴയ നര്‍ത്തകി മകനുമായി കുടുംബസ്വത്ത് ആവശ്യപ്പെട്ട്മുംബൈയില്‍നിന്നു കേരളത്തിലേക്ക് വരാരിനിരിക്കുന്നുവെന്ന സൂചനകളാണ്പുറത്തുവരുന്നത്. ഇലക്ഷന്‍ ദിവസങ്ങളില്‍ ഇങ്ങനെയൊരു അമ്മയും മകനും എകെജി സെന്ററില്‍ വന്നാലുണ്ടാകാവുന്ന നാണംകെട്ട അനസ്ഥയും പാര്‍ട്ടിയെചെറിയതോതിലല്ല കുഴയ്ക്കുന്നത്.എന്തായാലും ഒരേ സമയം ന്യൂനമര്‍ദവും സുനാമിയും കൊടുങ്കാറ്റും പ്രളയവുംവന്നാലുണ്ടാകാവുന്ന മഹാദുരന്തത്തിലേക്കാണ് സിപിഎമ്മിന്റെ പോക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends