ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവാദം നല്കി. പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയവേ, പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കമറുദ്ദീന് എംഎല്‍എയ്ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തി. തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha