Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ്‌ എട്ടിന്റെപണി, ഉപമുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ലീഗ്‌ കളിച്ചതിനുള്ള പണി, പാസ്‌പോര്‍ട്ട്‌ തിരിമറിക്കും, സ്‌ത്രീകളെ കടത്തിയതിനും എതിരെ വിഎസ്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നണി മാറാനോ ഭരണം കളയാനോ ലീഗിനാവില്ല

30 JUNE 2013 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്‌ മുസ്ലീംലീഗ്‌ കടക്കുകയാണ്‌. ഐക്യമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ രമേഷ്‌ ചെന്നിത്തലയാണ്‌ ആരും പറയാന്‍ മടിക്കുന്ന ചില സത്യങ്ങള്‍ പറഞ്ഞത്‌. പറഞ്ഞത്‌ സത്യങ്ങളാണെങ്കിലും സത്യങ്ങള്‍ പറയുന്നതിന്‌ ഒരു വേദിയുണ്ടല്ലോ. അതിന്‌ പുറത്ത്‌ കെപിസിസി അധ്യക്ഷന്‍ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞതാണ്‌ ലീഗിനെ ആകെ വേദനിപ്പിച്ചത്‌. മറ്റേതങ്കിലുമൊരു നേതാവാണ്‌ ലീഗിനെതിരെ ഒരു ചെറു വിരല്‍ അനക്കിയെങ്കില്‍ കാണാമായിരുന്നു പുകില്‍. മുസ്ലീം ലീഗാണ്‌ ഭരണം നിയന്ത്രിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞ ഉടന്‍ തന്നെ ക്ലിഫ്‌ ഹൗസിലേക്ക്‌ പ്രകടനം നടത്തിയത്‌ രണ്ടു ദിവസം മുമ്പ്‌ മാത്രമാണ്‌. ഇതിനിടെ എത്ര കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ മുസ്ലീംലീഗിന്റെ മുമ്പില്‍ മുട്ടു മടക്കിയത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ മുതല്‍ ആര്യാടന്‍ മുഹമ്മദ്‌ വരെ ലീഗിന്റെ പ്രതിഷേധത്തിനു മുമ്പില്‍ അവസാനം തോറ്റു പോയി.
രമേഷ്‌ ചെന്നിത്തലയുടെ പ്രസ്ഥാവന കരുതിക്കൂട്ടിയുള്ളത്‌ തന്നെയായിരുന്നു. ഐ ഗ്രൂപ്പിന്റെ വ്യക്തമായ പ്ലാനനുസരിച്ചാണ്‌ ചെന്നിത്തല മുസ്ലീം ലീഗിനെതിരെ തുറന്നടിച്ചത്‌. ഒപ്പം ആര്‍പ്പു വിളികളുമായി ആര്യാടനും കെ. മുരളീധരനും ഒപ്പം കൂടി. ലീഗിന്റെ മുമ്പില്‍ പലപ്പേഴായി നാണം കെട്ട നേതാക്കന്മാരാണ്‌ ഇവര്‍.


ചെന്നിത്തലയും മുസ്ലീം ലീഗുമായി അകന്നത്‌ ഉപമുഖ്യമന്ത്രി പ്രശ്‌നത്തിലാണ്‌. അതുവരെ ലീഗിന്റെ എല്ലാം ആവശ്യങ്ങള്‍ക്കും പ്രത്യേകിച്ച്‌ അഞ്ചാം മന്ത്രി വരെ മുന്നില്‍ നിന്ന്‌ നടത്തി കൊടുത്ത ആളാണ്‌ ചെന്നിത്തല. എന്നാല്‍ ഏറെ ആഗ്രഹിച്ചിരുന്ന ചെന്നിത്തലയുടെ മുഖ്യമന്ത്രി പദത്തിന്‌ എതിരു നിന്നത്‌ മുസ്ലീം ലീഗായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു മുസ്ലീം ലീഗിന്റെ ഈ നീക്കം. എ ഗ്രൂപ്പുമായി ചേര്‍ന്നുള്ള മുസ്ലീം ലീഗിന്റെ ഈ നീക്കമാണ്‌ ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിന്‌ ദുരന്തപര്യവസാനമാക്കിയത്‌.
ചെന്നിത്തല കാത്തിരുന്നു. മുഖ്യമന്ത്രി സോളാറില്‍ വെന്തുരുകുന്ന സമയത്താണ്‌ പഴയ പെണ്‍വിഷയം പുത്തന്‍ കുപ്പിയിലാക്കിക്കൊണ്ട്‌ വിഎസ്‌ അച്യുതാനന്ദന്‍ എത്തുന്നത്‌. പാസ്‌പോര്‍ട്ട്‌ തിരിമറിയിലൂടെ പെണ്‍വാണിഭവും, തീവ്രവാദവും നടത്തുകയാണെന്നാണ്‌ വിഎസ്‌ പറഞ്ഞത്‌. മന്ത്രി കുഞ്ഞാലി കുട്ടിയുടേയും, മുസ്ലീംലീഗ്‌ സെക്രട്ടറി കെപിഎ മജീദിന്ററേയും മുന്‍ ഗണ്‍മാനായിരുന്ന അബ്‌ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട്‌ ഓഫീസറായി നിയമിക്കാന്‍ കൂട്ടു നിന്നത്‌ കേന്ദ്രമന്ത്രി ഇ അഹമ്മദാണെന്നും വിഎസ്‌ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി എകെ ആന്റണിക്കും കത്തും നല്‍കിയിട്ടുണ്ട്‌. സിബിഐ അന്വേഷവും ഇതോടൊപ്പം നടക്കുന്നുണ്ട്‌. ഇങ്ങനെ മുസ്ലീംലീഗ്‌ നട്ടം തിരിയുമ്പോഴാണ്‌ ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ആക്ഷേപവുമായി ചെന്നിത്തല എത്തുന്നത്‌.

മുസ്ലിംലീഗുമായുള്ള കൂട്ടുകെട്ട്‌ കോണ്‍ഗ്രസിനു ബാധ്യതയാണെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. കോണ്‍ഗ്രസ്‌ പലപ്പോഴായി നേരിട്ട തകര്‍ച്ചയ്‌ക്കൊക്കെ കാരണമായതു സമുദായ സംഘടനകളായിരുന്നു. ഇത്തരം സംഘടനകള്‍ക്കു പാര്‍ട്ടിയില്‍ ലക്ഷ്‌മണരേഖ വേണമെന്നും ഇക്കാര്യം തുറന്നുപറയാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


നല്ല മറുപടി പറയാന്‍ അറിയാത്ത നേതാക്കന്മാരല്ല മുസ്ലീംലീഗിലേത്‌. പക്ഷേ ഒന്നു ചിന്തിച്ചു. ചെന്നിത്തലയ്‌ക്ക്‌ എതിരെ എന്തെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ മിണ്ടാതിരിക്കില്ല. നേതാക്കന്മാര്‍ ഒന്നു കണ്ണു ചിമ്മിയാല്‍ ലീഗ്‌ പ്രവര്‍ത്തകരും കൂടോടെയിളവും. അതു ചിലപ്പോള്‍ ഭരണത്തേപ്പോലും ബാധിക്കും. മനുഷ്യത്വമില്ലാത്ത വിഎസ്‌ വീണ്ടും ഭരണത്തില്‍ വന്നാല്‍. ചിന്തിക്കാന്‍ പറ്റില്ല. മുന്‍ ഗണ്‍മാന്റെ മരണം പോലും വിഎസ്‌ ഉയര്‍ത്തിക്കാട്ടുകയാണ്‌. മുന്നണി വിട്ടു പോയാല്‍ അവിടേയും വിഎസ്‌ ഉണ്ട്‌. ആ അനുഭവം ഉള്ള മുരളീധരന്‍ തന്നെ പറയുന്നുണ്ട്‌ ലീഗ്‌ എവിടെ പോകാനെന്ന്‌. ഇനി ഇവിടെ മുന്നണി വിട്ടാല്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കാര്യവും കഷ്‌ടത്തിലാവും. എല്ലാ സാഹചര്യങ്ങളും ലീഗിന്‌ ഇപ്പോള്‍ എതിരാണ്‌. അത്‌കൊണ്ട്‌ തല്‍ക്കാലം മൗനം മുസ്ലീംലീഗിന്‌ നല്ലതെന്നാണ്‌ പൊതുവേയുള്ള മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (5 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (14 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends