Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി

26 NOVEMBER 2020 10:04 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോഴാണ് ഇവ അനുവദിക്കുകയെന്നാണ് വിവരം.

നിലവില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കസ്റ്റംസ് 10 ദിവസം ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റംസ് അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ശിവശങ്കര്‍ വഹിച്ചിരുന്ന പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ പരാമര്‍ശിക്കാതിരുന്നത് ഭയം മൂലമാണോയെന്നും അന്വേഷണത്തിന്റെ അവസാനനിമിഷം അറസ്റ്റിലേക്കുനയിച്ച കാരണമെന്തെന്നും കോടതി ചോദിച്ചത്. അപേക്ഷയില്‍ 'തിരുവനന്തപുരം, പൂജപ്പുര ദേവദര്‍ശനയില്‍ എന്‍.ഡി. മാധവന്‍ നായരുടെ മകന്‍ എം. ശിവശങ്കര്‍' എന്നുമാത്രമാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നത്.

സ്വര്‍ണം കടത്താന്‍ ശിവശങ്കറിന്റെ സ്വാധീനം ഉപയോഗിക്കാന്‍ സ്വപ്‌നയും സരിത്തും എന്ത് കാരണത്താലാണ് തീരുമാനിച്ചതെന്നും കേസിലുള്‍പ്പെട്ട മറ്റുള്ളവരും ശിവശങ്കറും തമ്മിലുള്ള ബന്ധമെന്തെന്നും അപേക്ഷയില്‍ കാണുന്നില്ലെന്നും സ്വര്‍ണക്കടത്തിനെ എങ്ങനെയാണ് ശിവശങ്കര്‍ സഹായിച്ചതെന്ന് സത്യവാങ്മൂലത്തിലും പറയുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയില്‍ 10 ദിവസം വേണമെന്നും അതേസമയം, സത്യവാങ്മൂലത്തില്‍ അഞ്ചുദിവസത്തെ കസ്റ്റഡി എന്നും രേഖപ്പെടുത്തിയത്തിലെ വൈരുദ്ധ്യവും കോടതി എടുത്തുപറഞ്ഞു.

എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാറ്റുകളില്‍നിന്നു ലഭിച്ച തെളിവുകള്‍ പ്രഥമദൃഷ്ട്യാ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായിച്ചു എന്ന് വ്യക്തമാകുന്നതായി കസ്റ്റംസ് അവകാശപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends