Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍എസ്‌എസിനെ പാട്ടിലാക്കാന്‍ ചെന്നിത്തലയുടെ പടയൊരുക്കം, സരിതയില്‍ കുടുങ്ങി കാര്യങ്ങള്‍ വഷളാവുമ്പോള്‍ ചെന്നിത്തലയ്‌ക്ക്‌ മുഖ്യമന്ത്രിയാവാന്‍ സുകുമാരന്‍ നായരുടെ പിന്തുണ കൂടിയേ കഴിയൂ

01 JULY 2013 11:26 PM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സന്തോഷം കൊണ്ട്‌ ഇരിക്കാന്‍ വയ്യ. തന്നെ ഉപമുഖ്യമന്ത്രിയോ എന്തിന്‌ ഒരു സാധാ ആഭ്യന്തര മന്ത്രി പോലും ആക്കാതെ ഇറക്കിവിട്ടപ്പോള്‍ ചെന്നിത്തല ഒന്നേ മന്ത്രിച്ചുള്ളൂ. എട്ടുവര്‍ഷത്തെ അനുഭവ പാഠം. എട്ടുവര്‍ഷത്തെ പോയിട്ടു ഒരു വര്‍ഷത്തെ പോലും അനുഭവം ചെന്നിത്തലയ്‌ക്ക്‌ പറയേണ്ടി വന്നില്ല. പാവം ചെന്നിത്തലയുടെ വിഷമം നേരിട്ടു കണ്ട ദൈവം സരിതുടെ രൂപത്തില്‍ അവതരിച്ചു. വളരെ പെട്ടെന്ന്‌ കാര്യങ്ങളെല്ലാം സരിതയുടെ രൂപത്തില്‍ തിരിഞ്ഞു മറിഞ്ഞു. സാക്ഷാല്‍ മുഖ്യമന്ത്രി പദം തന്നെ മുന്നിലുള്ളപ്പോള്‍ എന്തിനൊരു ഒരു സാധാ മന്ത്രി.
മുഖ്യമന്ത്രിയുടെ മുന്‍ പിഎ ആയ ടെനി ജോപ്പന്‍ അറസ്റ്റിലായതോടെ കാര്യങ്ങള്‍ വളരെ ഗുരുതരമായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചുതന്നെയാണ്‌ തട്ടിപ്പിനുള്ള മിനുക്കുപണികള്‍ നടന്നതെന്ന വസ്‌തുതയും ഇതോടെ പുറത്തു വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ നടത്തിയ പ്രചരണങ്ങളെല്ലാം പൊളിയുന്നതായിരുന്നു ഈ വെളിപ്പെടല്‍. ടെനി ജോപ്പനെ തെളിവെടുപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവരികയോ, എന്തിന്‌ മുഖ്യമന്ത്രിയെപ്പോലുമോ ചോദ്യം ചെയ്യേണ്ടിയോ വരും. അപ്പോള്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാവുകയും ചെയ്യും.
ഈ ഒരു ബാഹ്യ പശ്ചാത്തലത്തിലാണ്‌ ചെന്നിത്തല കോഴിക്കോട്ടേക്ക്‌ വണ്ടികയറിയത്‌. മുഖ്യമന്ത്രി പദത്തിലേക്ക്‌ ചെന്നിത്തലയ്‌ക്ക്‌ എത്തണമെങ്കില്‍ തന്റെ തലതൊട്ടപ്പനായ എന്‍എന്‍എസിന്റെ ശക്തമായ പിന്തുണ കൂടിയേ കഴിയൂ. മന്ത്രിസ്ഥാനത്തെ ചൊല്ലി ഇടയ്‌ക്ക്‌ സുകുമാരന്‍ നായരുമായി മുഷിഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ മനസില്‍ നല്ലപിള്ളയായേ പറ്റൂ. ഒപ്പം തന്റെ മുഖ്യമന്ത്രി പദത്തിന്‌ ഏറെ വിലങ്ങുതടിയിട്ട മുസ്ലീം ലീഗിനെ ഒന്ന്‌ ഒതുക്കിയില്ലെങ്കില്‍ ശരിയാവില്ല. മുസ്ലീം ലീഗിന്റെ എല്ലാകാര്യത്തിനും മുന്നില്‍ നിന്നും നടത്തി കൊടുത്ത തന്നെയാണ്‌ അവര്‍ തള്ളി പറഞ്ഞത്‌. നാളെ മുഖ്യമന്ത്രിയ്‌ക്കായുള്ള അവസരം വരുമ്പോഴും അവര്‍ വീണ്ടും രംഗത്തു വരാം. അതു കൊണ്ട്‌ ഇപ്പഴേ ഒരു ടെസ്റ്റ്‌ ഡോസ്‌ കൊടുത്തില്ലങ്കില്‍ ശരിയാവില്ല. മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റിനു വേണ്ടിയുള്ള വാദവും കൂടി ഇതോടെ അവസാനിപ്പിക്കണം. മുസ്ലീം ലീഗിനെ പണ്ടേ കണ്ടുകൂടാത്ത ആര്യാടന്‍ മുഹമ്മദിനേയും, കെ. മുരളീധരനേയും ഒപ്പം കൂട്ടി.
അങ്ങനെ ചെന്നിത്തല ചരിത്രപരമായ ആ പ്രസംഗം നടത്തി. കോണ്‍ഗ്രസിന്‌ ബാധ്യതയാണ്‌ മുസ്ലീം ലീഗെന്ന്‌ ചെന്നിത്തല തുറന്നടിച്ചു. അതേസമയം സമുദായ ആചാര്യനായ മന്നത്തു പദ്‌മനാഭനെ കേട്ടുകേള്‍വിയില്ലാത്ത പ്രസ്‌താവനയുടെ പേരില്‍ പുകഴ്‌ത്താനും ചെന്നിത്തല മറന്നില്ല. ഇത്തരത്തിലുള്ള പുകഴ്‌ത്തലിലൂടെയെങ്കിലും സുകുമാരന്‍ നായരുടെ മനസിലുള്ള കറ കഴുകിക്കളഞ്ഞ്‌ മുഖ്യമന്ത്രിയിലേക്കുള്ള പാത നേരെയാക്കാനുള്ള ശ്രമത്തിലാണ്‌ ചെന്നിത്തല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (5 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (14 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends