സംഗീത ലോകത്ത് തനതായ ശൈലികൊണ്ട് ശ്രദ്ധേയനായ കലാപ്രതിഭ ജെറി അമൽ ദേവിന്റെ കലാമികവിൽ പ്രിയഗായിക ലീലാ ജോസഫ് ആലപിച്ച ഗാനം അനുവാചക ഹൃദയം തൊടുന്നു

കേരളത്തനിമയുള്ള മനോഹരമായ ഒരു ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .സംഗീത ലോകത്ത് തനതായ ശൈലികൊണ്ട് ശ്രദ്ധേയനായ കലാപ്രതിഭ ജെറി അമൽ ദേവിന്റെ കലാമികവിൽ മലയാളത്തിന്റെ പ്രിയഗായിക ലീലാ ജോസഫ് ആലപിച്ച ഗാനം അനുവാചക ഹൃദയം തൊടുകയാണ് . .ദക്ഷിണാ മൂർത്തിക്കും കെ രാഘവൻ മാസ്റ്റർക്കും ജയരാജൻ മാസ്റ്റർക്കും എം എസ് ബാബു രാജിനും ശേഷം മലയാള സംഗീത ലോകത്ത് വ്യത്യസ്തമായ ശൈലി കൊണ്ടാണ് ജെറി അമൽ ദേവ് ശ്രദ്ധേയനാവുന്നത് . അന്ന് വരെ ഉണ്ടായ സംഗീത സരണിയിൽ നിന്നും ഒരു ജെറി ടെച്ച് ഉണ്ടാകാൻ ആ മഹാ പ്രതിഭക്ക്‌കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.നൗഷാദ് എന്ന സംഗീത കുലപതിയുടെ കൂടെയുള്ള പരിശീലന പാരമ്പര്യം അദ്ദേത്തെ സംഗീതത്തിന്റെ വിശാലമായ സാധ്യതകൾ കണ്ടെത്താൻ സഹായിച്ചു.
നൗഷാദിന്റെ അർപ്പണബോധം ജെറി അമൽ ദേവിനെ വല്ലാതെ സ്വാധീനിച്ചു. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ ഈ കലാകാരൻ ശ്രദ്ധിക്കപ്പെട്ടു .ആ കലാമികവാണ് പുതിയ ഗാനത്തിലൂടെയും ശ്രദ്ധിക്കാക്കപ്പെടുന്നത് .കേരളത്തനിമയുള്ള ഗാനം ഇന്നത്തെ മലയാള സംഗീത ലോകത്ത് വളരെ വിരളമാണ് .എന്നാൽ ഈ ഗാനം പോയകാലത്തിന്റെ ഗൃഹാതുര ഭാവം മനസിലേക്ക് കൊണ്ടുവരുന്നുണ്ട് . ആകാശവാണി കൊച്ചി നിലയം ഡയറക്‌ടറായ ഗായിക ലീലാ ജോസഫ് തിരുവനന്തപുരം നിലയത്തിൽ പ്രോഗ്രാം എക്സിക്യൂറ്റീവ് ആയി ഔദ്യോഗിക ജീവിതം തുടങ്ങി .വലിയ രീതിയിൽ ജനശ്രദ്ധ നേടിയ ഒട്ടേറെ റേഡിയോ പരിപാടികളുടെ സംവിധായകയും അവതാരകയുമാണ് ലീലാ ജോസഫ് .മികച്ച റേഡിയോ പരിപാടികളുടെ സംവിധായക എന്ന നിലയിൽ ഏഴു ദേശിയ അവാർഡുകൾ മൂന്നു അന്തർ ദേശിയ അവാർഡുകൾ മൂന്ന് സംസ്ഥാന അവാർഡുകൾ പ്രക്ഷേപണ രംഗത്തെ സംഭാവനകളെ ആധാരമാക്കി 2013ൽ കേരള സംഗീത അക്കാദമിയുടെ കലാശ്രീ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഈ കലാപ്രതിഭ ആകാശവാണിയുടെ ടോപ് ഗ്രൈഡിന് അർഹയായിട്ടുണ്ട് . കൂടാതെ അകാശവാണിയിലും ദൂരദർശനിലും നിരവധി ലളിതഗാനങ്ങൾ പാടിയിട്ടുണ്ട് . ഒപ്പം നിരവധി പരസ്യ ചിത്രങ്ങളിലും പാടിയിട്ടുണ്ട് .മനോഹരമായ ഈ ഗാനം എഴുതിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്.മലയാള തനിമയുള്ള ബിംബങ്ങളും മനസ്സിനെ തൊടുന്ന പ്രയോഗങ്ങളും വരികളിൽ നിറച്ച് ശ്രദ്ധേയനായ ഗാന രചിയിതാവാണ് ഇദ്ദേഹം .ഐ വി ശശി ഇന്റർനാഷ്ണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട് . https://www.facebook.com/live.metromatinee/videos/298096758111086/
https://www.facebook.com/Malayalivartha