മൂന്നു ദിനങ്ങളില്‍ കെ.യു.ആര്‍.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് 25 ശതമാനം ഇളവ്

മൂന്നു ദിനങ്ങളില്‍ കെ.യു.ആര്‍.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് 25 ശതമാനം ഇളവ് . ചൊവ്വാഴ്ചമുതല്‍ യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതു ഗതാഗത സംവിധാനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിരക്കിളവ് നല്‍കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കില്‍ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കില്‍ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.
സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവാണ് ചൊവ്വാഴ്ചമുതല്‍ ലോ ഫ്‌ളോര്‍ ബസുകളില്‍ക്കൂടി നിലവില്‍വരുന്നത്.തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടില്‍ കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനുള്ള നീക്കവും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha