പൂട്ട് പൊളിച്ചിട്ടില്ല; നേര്‍ച്ചപ്പെട്ടി തകർത്തിട്ടിട്ടില്ല; മോഷണം പോകുന്ന പണത്തിന് കയ്യും കണക്കുമില്ല; ഒടുവിൽ സിസിടിവി കണ്ടവർ തലയിൽ കൈ വച്ചു ;കള്ളനെ പൊക്കിയത് ആ കെണിയിലൂടെ;കള്ളന്റെ അപാര ബുദ്ധി

ഈര്‍ക്കിലില്‍ ചുയിംഗ് ഗം വച്ച് നേര്‍ച്ചപ്പെട്ടികളില്‍ കടത്തും. ഒട്ടി വരുന്ന പണം മോഷ്ട്ടിച്ച് കടന്നു കളയും .സിനിമ സ്റ്റൈലിൽ മോഷണം നടത്തിയ കള്ളൻ പിടിയിലായി. മല്ലികശേരി ജോസഫ് (46) അറസ്റ്റിലായി . തീക്കോയി പള്ളിയിലെ നേര്‍ച്ചപ്പെട്ടിയിലെ പണം അപഹരിച്ച കള്ളൻ ഈരാറ്റുപേട്ട പൊലീസ് ഒരുക്കിയ കെണിയിൽ ഇന്ന് രാവിലെ കുരുങ്ങുകയായിരുന്നു . പള്ളിയില്‍നിന്ന് അപഹരിച്ച പണം പൊലീസ് കണ്ടെടുത്തു . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുവാൻ ഒരുങ്ങുകയാണ്.
വിളക്കുമാടം സ്വദേശിയായ കക്കാണിയില്‍ ജോഷി എന്നറിയപ്പെടുന്ന മല്ലികശേരി ജോസഫ് പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടത്തിയത്. വിളക്കുമാടം പള്ളിയില്‍ കയറി നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് കമ്ബില്‍ ചുയിംഗ് ഗം വച്ച് നോട്ടുകള്‍ വലിച്ചെടുക്കുന്നത് പള്ളിയില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവിയില്‍ പതിഞ്ഞു. . ഇതേത്തുടര്‍ന്ന് വികാരി ഈരാറ്റുപേട്ട പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസ് ഇയാളെ കുടുക്കാന്‍ പ്രത്യേക പൊലീസുകാരെ ഏർപ്പെടുത്തിയത്. വീണ്ടും പണം എടുക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ പള്ളിയില്‍ മഫ്റ്റിയിലെത്തി പൊലീസ് കാവല്‍ ഇരുന്നാണ് ഇയാളെ കുടുക്കിയത്. പണം എടുക്കുന്നതിനിടയില്‍ തന്നെ ഇയാളെ കൈയോടെ പൊക്കുകയും ചെയ്തു . പത്തുവര്‍ഷം മുമ്പായിരുന്നു തിടനാട്ടില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തയിടെ 15ലധികം പള്ളികളില്‍ നിന്നും മൂന്ന് അമ്പലങ്ങളില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം അപഹരിച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞു.
https://www.facebook.com/Malayalivartha