ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. യു ഡി എഫ് ഭരണകാലത്ത് ബാറുകളുടെ ലൈസന്‍സ് ഫീസ് കുറച്ചു കിട്ടാന്‍ ചെന്നിത്തലക്ക് കോഴ നല്‍കിയെന്ന് ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നല്‍കിയ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം. അനധികൃത സ്വത്തു സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha