കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് പരിശോധന നടത്തുന്നത്. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് പരിശോധന. ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുന്നു.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് കോട്ടത്തലയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്. കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ സാമ്ബത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാല്‍ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകള്‍ ലഭിച്ചതോടെയാണ് വിപിന്‍ലാല്‍ പൊലീസില്‍ പരാതിപ്പെട്ടത്. സെപ്റ്റംബര്‍ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 26നാണ് പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha