ഇടിവെട്ടിയവനെ കൊത്താന്‍ പാമ്പ്... ഇടതുപക്ഷത്ത് ശക്തനായി നിലയുറച്ചിട്ടും ആപത്ത് സമയത്ത് ഒരു സഹായവും കിട്ടാതെ ഗണേഷ് കുമാര്‍; ഓഫീസില്‍ കയറി സെക്രട്ടറി പ്രദീപ്കുമാറിനെ പൊക്കിയപ്പോള്‍ മുന്നണിയില്‍ പരാതി പറഞ്ഞതോടെ എല്ലാം തീര്‍ന്നെന്നാണ് കരുതയിത്; എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് വക റെയ്ഡ്

ഇടി വെട്ടിയവനെ പാമ്പ് കടിച്ചതുപോലെയാണ് ഗണേഷ് കുമാറിന്റെ അവസ്ഥ. അല്ലെങ്കില്‍ നോക്കണേ സോളാര്‍ നായികയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ് കുമാറാണെന്ന് ശരണ്യ മനോജ് പറഞ്ഞതിന് പിന്നാലെ സ്വന്തം ഓഫീസില്‍ റെയ്ഡും എത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഓഫീസില്‍ കിടന്നുറങ്ങിയ സെക്രട്ടറിയെ പോലീസ് പൊക്കിയപ്പോള്‍ പരാതിയുമായി മുന്നണിയില്‍ എത്തിയതാണ്. എന്നാല്‍ ആ പരാതിയുടെ മഷി ഉണങ്ങും മുമ്പ് പോലീസുകാര്‍ റെയ്ഡ് നടത്തിയിരിക്കുകയാണ്. മുന്നണിക്ക് വേണ്ടി ശക്തനായി നില്‍ക്കുന്ന തന്നോടിത് വേണമോയെന്നാണ് ഗണേഷ് കുമാര്‍ ചോദിക്കുന്നത്. അതേ സമയം നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇന്ന് ഉമ്മറത്തെത്തിയ പോലീസ് നാളെ അകത്ത് കയറില്ലെന്നാരു കണ്ടു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പത്തനാപുരത്തെ ഓഫീസിലും ഓഫീസ് സെക്രട്ടറി പ്രദീപ്കുമാറിന്റെ വീട്ടിലും ഇന്നലെയാണ് പോലീസ് റെയ്ഡ് നടന്നത്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ബേക്കല്‍ പോലീസാണ് പരിശോധന നടത്തിയത്.
കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ പ്രദീപ് ഉപയോഗിച്ചെന്നു പറയുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുക്കാനായിരുന്നു പരിശോധന. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് പോലീസ് പ്രദീപിന്റെ പണയില്‍ പുല്ലന്റഴികത്തു വീട്ടിലെത്തിയത്. രണ്ടു മണിക്കൂര്‍ പരിശോധന നടത്തി. പ്രദീപിന്റെ അമ്മയും സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് പ്രദീപ് എത്താറുള്ളതെന്ന് അവര്‍ മൊഴി നല്‍കി. തുടര്‍ന്നായിരുന്നു ഗണേഷ് കുമാറിന്റെ ഓഫീസില്‍ പരിശോധന.
ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്. കഴിഞ്ഞ 24ന് അറസ്റ്റിലായ പ്രദീപിനു കഴിഞ്ഞ ദിവസമാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹൊസ്ദുര്‍ഗ് മജിസ്‌ടേറ്റ് കോടതിയുടേതാണ് വിധി.
ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമമുണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് തന്നെ കെട്ടിച്ചമച്ച തിരക്കഥയാണ് ഭീഷണിക്കത്തുകളെന്നും പ്രദീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
സോളാര്‍ കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജ് രംഗത്തെത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ടെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും എന്നും ശരണ്യ മനോജ് പറഞ്ഞു. മനോജിന്റെ പ്രസ്താവന കേരളം ചര്‍ച്ച ചെയ്യുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറിയുടെ പേരില്‍ ഓഫീസില്‍ റെയ്ഡ് നടന്നത്. ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha