Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ആനീസ് കിച്ചൻ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം; അമൃത ചാനലെന്ന അമ്മറ്റീവിയിൽ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാൽ മതി; ഭൂലോക വഷളത്തരം മമ്‌ത പറയുമ്പോൾ, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്; ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മിൽ പരിപാടി അവതരിപ്പിക്കുന്നത് ? വിമർശനവുമായി ആർ ജെ സലീം

02 DECEMBER 2020 11:51 AM IST
മലയാളി വാര്‍ത്ത

സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം നടി മമ്ത മോഹൻദാസ് പറഞ്ഞ കാര്യങ്ങൾ വമ്പൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ് . സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണെന്നുമായിരുന്നു റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമ്ത പറഞ്ഞത്. മമ്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെ സലീം. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

മംമ്‌തയുടെ ബുൾഷിറ്റിങ്ങിന്റെ പ്രശ്നം ഇനി എടുത്തു പറയണ്ടല്ലോ. ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയത്. അവരോടു ഇനി എങ്ങനെയൊക്കെ പറഞ്ഞാലും മെച്ചമുണ്ടാകുമെന്നും തോന്നുന്നില്ല. പക്ഷെ വേറൊരു കാര്യമാണ് പറയാനുള്ളത്. ഇത്രയ്ക്കും ക്രീപ്പടിച്ച് കണ്ടൊരു പരിപാടി ഈയടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ആനീസ് കിച്ചൻ പോലും\ കടിച്ചു പിടിച്ചെങ്കിലും കാണാം. അമൃത ചാനലെന്ന അമ്മറ്റീവിയിൽ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാൽ മതി. പക്ഷെ ഇത് !! ഏറ്റവും ചെറുപ്പക്കാരായ ജെനെറേഷൻ Y ക്കു വേണ്ടി എന്ന നിലയിൽ ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പരിപാടി. അതും ഏറ്റവും പുതിയ മീഡിയമുകളിൽ ഒന്നായ എഫ്എമ്മിൽ.

അവിടെയാണ് അവര് വന്നിരുന്നു പുട്ടു പോലെ ഈ ഊളത്തരവും പറഞ്ഞിട്ട് പോയത്. എന്നിരിക്കെത്തന്നെ ആ ചോദ്യം ചോദിക്കുന്നവനെക്കാൾ വലിയ ദുരന്തം വേറെ കാണില്ല. ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മിൽ പരിപാടി അവതരിപ്പിക്കുന്നത് ? ആനീസ് കിച്ചനൊക്കെ സ്വാഭാവികമായി ക്രിഞ്ച് ആകുമ്പോൾ ഇത് ക്രിഞ്ചിനെ ഗിഫ്റ്റ് റാപ് കൂടി ചെയ്തു വെയ്ക്കുന്നു. കടുപ്പം തന്നണ്ണാ !

ജനിക്കുന്ന ഓരോ ആൺകുട്ടിയും ഈ വിമൻ എംപവർമെൻറ് എന്ന് കേട്ട് പേടിച്ചുകൊണ്ടാണ് വളരുന്നത് എന്ന ഭൂലോക വഷളത്തരം മമ്‌ത പറയുമ്പോൾ, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്. പുള്ളി ചിരിച്ചു മറിയുകയാണ്. ഹഹഹഹ ആ അത് കൊള്ളാം ഇഷ്ടപ്പെട്ടു എന്ന്. എന്തോന്നടെ ?! ഇതിലിത്ര ചിരിക്കാൻ എന്ത് മാങ്ങയാണ് ?! ഇവനേതടെ !

ഒരു സ്ത്രീ എന്ന നിലയിൽ വിവേചനങ്ങളും അവസരം നിഷേധങ്ങളും നേരിട്ടിട്ടുണ്ടോ എന്ന അങ്ങേയറ്റത്തെ പ്രസക്തമായൊരു ചോദ്യം ആരെഴുതി അവന്റെ കൈയ്യിൽ കൊടുത്തതാണെങ്കിലും അതിനു കിട്ടുന്ന ഉത്തരത്തിനോട് ഉത്തരവാദിത്തത്തോടു കൂടി പ്രതികരിക്കാനുള്ള ശേഷി ഇത് ചോദിക്കുന്നവനുണ്ടോ എന്നു കൂടെ നോക്കിയിട്ടു വേണ്ടേ ഇതൊക്കെ ഏൽപ്പിച്ചു വിടാൻ ?

അതിനു പറ്റില്ലെങ്കിൽ താരത്തിന്റെ ഫേവറിറ്റ് നിറവും, പാൽ ചായയാണോ കട്ടനാണോ ഇഷ്ടമെന്നും, ഇക്കയുടെയും ഏട്ടന്റെയും കൂടെ അഭിനയിച്ചപ്പോൾ ഉള്ള അനുഫവവും ഒക്കെ മാത്രം ചോദിച്ചാൽ പോരേടെ ? പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ ഈഈഈ ന്നു ചിരിക്കുക എന്ന കഴിവ് മാത്രം നോക്കാതെ ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ള ആൾക്കാരെ കൂടി ഈ എഫ്‌എമ്മുകാര് പണിക്കു വെച്ചാൽ നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇമ്മാതിരി ദുരന്തങ്ങൾ കേട്ടിരിക്കണ്ടല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (25 minutes ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (33 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (3 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (3 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (4 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (4 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (5 hours ago)

Malayali Vartha Recommends