Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വര്‍ഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കള്‍ക്കറിയില്ലായെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്; ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങള്‍ പുറത്തേയ്ക്ക് പോകാന്‍ മൂന്നോളം കുഴലുകളുമായി കിടക്കുന്ന അമ്മയെ പരിചരിക്കുന്ന ആ കുട്ടിയ്ക്ക്, അശ്രദ്ധമൂലം HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്; "ഈ അവസ്ഥയില്‍ അമ്മയെ ശുശ്രൂഷിക്കുമ്ബോള്‍ സൂക്ഷിക്കണം. മുറിവിലൂടെയും മറ്റും... എന്ന ഉപദേശത്തിന് കിട്ടിയ മറുപടി ഞെട്ടിക്കുന്നത് ;അനുഭവം പങ്ക് വച്ച് ഡോക്ടർ

02 DECEMBER 2020 01:04 PM IST
മലയാളി വാര്‍ത്ത

എയിഡ്‌സ് രോഗിയായ അമ്മയെ മകള്‍ പരിചരിക്കുന്നു. എച്ച്‌ഐവിയാണെന്ന് മക്കള്‍ക്ക് അറിയില്ലെന്ന് ആണ് ദമ്പതികള്‍ കരുതുന്നത്. എന്നാല്‍ അവരുമായി സംസാരിച്ചപ്പോൾ ഞെട്ടിക്കുന്ന മറുപടിയായിരുന്നു ഡോക്ടർക്ക് കിട്ടിയത്. തന്റെ അനുഭവം പങ്ക് വച്ച് ഡോക്ടർ .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മെഡിക്കല്‍ കോളേജില്‍, വയറിനുള്ളില്‍ വലിയൊരു ഓപറേഷന്‍ കഴിഞ്ഞ് കിടക്കുന്ന ആ അമ്മയെ പതിനെട്ടുകാരിയായ മകള്‍ പരിചരിക്കുകയാണ് . അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വര്‍ഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കള്‍ക്കറിയില്ലായെന്നുമാണ് മാതാപിതാക്കള്‍ പറഞ്ഞ പ്രകാരം എന്റെ അറിവ്. ഈ രോഗവിവരമറിയാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങള്‍ പുറത്തേയ്ക്ക് പോകാന്‍ മൂന്നോളം കുഴലുകളുമായി കിടക്കുന്ന അമ്മയെ പരിചരിക്കുന്ന ആ കുട്ടിയ്ക്ക്, അശ്രദ്ധമൂലം HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാലാ മാതാപിതാക്കള്‍ മക്കളറിയാതെ മറച്ചുവച്ചേക്കുന്ന രഹസ്യം ഞാനായിട്ടു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോര്‍ത്ത് ഒന്നും പറയാനും വയ്യാ.

എന്നാലും ഒരവസരം വന്നപ്പോള്‍ ആ കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചു, "അമ്മയുടെ അസുഖത്തെ പറ്റിയൊക്കെ അറിയാമോ?" ''അറിയാം ഡോക്ടര്‍" അവള്‍ പറഞ്ഞു. "എന്തറിയാം?" "ക്യാന്‍സറാണ്. ചികിത്സിക്കാവുന്ന സ്റ്റേജൊക്കെ കഴിഞ്ഞു എന്ന് ഓപറേഷന് മുന്നേ തന്നെ ഡോക്ടര്‍ പറഞ്ഞായിരുന്നല്ലോ" "മറ്റെന്തറിയാം?" ഞാന്‍ പിന്നെയും ചോദിച്ചുഅല്‍പനേരം മിണ്ടാതെ നിന്നിട്ടവള്‍ പറഞ്ഞു,''അതുമറിയാം ഡോക്ടര്‍.''പിന്നെയും മൗനം. ''എനിക്കുമറിയാം ചേച്ചിക്കുമറിയാം. പക്ഷെ, ഞങ്ങള്‍ക്കതറിയാമെന്ന് അവര്‍ക്കറിയില്ലാ. അവരതറിഞ്ഞാ പിന്നെങ്ങനെ ഫേസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ലാ. അവരു വളരെ ഡെലിക്കേറ്റാണ്.."

കാര്യം ശരിയാണ്. മക്കള്‍ക്കൊന്നുമറിയില്ലാന്നുള്ള ഒരു ആത്മവിശ്വാസം ആ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാലും ഞാനെന്റെ ആശങ്ക മറച്ചു വച്ചില്ലാ."ഈ അവസ്ഥയില്‍ അമ്മയെ ശുശ്രൂഷിക്കുമ്ബോള്‍ സൂക്ഷിക്കണം. മുറിവിലൂടെയും മറ്റും ..""ഞാനും ചേച്ചിയും HIV യെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് ഡോക്ടര്‍. ഞങ്ങള്‍ക്കറിയാം കുറേയൊക്കെ, പകരുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ആ കെയര്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്" . ഞാന്‍ അത്ഭുതത്തോടെ ആ പതിനെട്ടുകാരിയെ കേട്ടുകൊണ്ടിരുന്നു. ''ഈ അസുഖമുണ്ടെന്നറിഞ്ഞിട്ടും അവര്‍ രണ്ടും ഇപ്പോഴും ജീവിക്കുന്നത് ഞങ്ങള്‍ക്കു വേണ്ടിയാണ് ഡോക്ടര്‍. ജീവിക്കുന്നിടത്തോളം രണ്ടുപേരേം രോഗമുണ്ടെന്ന തോന്നല്‍ പോലുമില്ലാതെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും.." എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവള്‍ക്ക്! മനസുകൊണ്ട് ആ കൊച്ചുപെണ്‍കുട്ടിയ്ക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു. HIV/AIDS രോഗിയെന്നാല്‍ മാറ്റി നിര്‍ത്തേണ്ട ആളല്ലെന്നും ശരിയായ ചികിത്സയും പ്രതിരോധവും ഒപ്പം ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ടത് ഒപ്പമുള്ളവരുടെ കടമയാണെന്നും മനസിലാക്കുന്ന അവളുടെ ഈ തലമുറയ്ക്കായിരുന്നു ആ സല്യൂട്ട്.

മനോജ് വെള്ളനാട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (9 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (15 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (32 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

Malayali Vartha Recommends