പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കുടിയാന്മല ചെളിമ്പറമ്പ് താന്നിക്കല്‍ വീട്ടില്‍ സുരേഷിനെ(42) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്സോ തളിപ്പറമ്പ് അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി മുജീബ് റഹ്മാന് ജീവപര്യന്തം തടവും 60,000 രൂപ പിഴ ശിക്ഷയും വിധിച്ചു.
പോക്സോ നിയമപ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് ജീവപര്യന്തം തടവും 50000 രൂപ നഷ്ട പരിഹാരവും നല്‍കണം. അല്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. 10 വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് കുട്ടിയെ ബീഡി കൊണ്ട് പൊള്ളല്‍ ഏല്‍പ്പിച്ചതിന് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതി പിഴ അടച്ചാല്‍ ഇരയ്ക്ക് നല്‍കണം.
കുടിയാന്മല പൊലീസ് സ്റ്റേഷന് പരിധിയില്‍ 14-കാരന് പീഡനത്തിന് ഇരയായത് 2015 ഫെബ്രുവരിയിലാണ്്. അന്നത്തെ ആലക്കോട് സിഐയും ഇപ്പോള്‍ കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എ.വി.ജോണ്‍ ആയിരുന്നു കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത്, തളിപ്പറമ്പ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഷെറിമോള്‍ ജോസ് എന്നിവര്‍ ഹാജരായി. തളിപ്പറമ്പ് പോക്സോ കോടതി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ വിധിയാണിത്.
https://www.facebook.com/Malayalivartha