ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്
ഭാര്യയെയും മകളെയും നിരന്തരം ആക്രമിക്കുന്നതിന് പൊലീസ് അന്വേഷിച്ചെത്തിയതിന്റെ പ്രതികാരമായി യുവാവിന്റെ ആസിഡ് ആക്രമണം.
ലഹരിക്കടിമയായ ഇരവിപുരം മംഗാരത്ത് കിഴക്കേതിൽ ജയനാണ് ഭാര്യയെയും മകളെയും അയൽവാസികളായ രണ്ട് കുട്ടികളെയും ആസിഡ് ഉപയോഗിച്ച് ആക്രമിച്ചത്. ലഹരിയിൽ വീട്ടിലെത്തി ഭാര്യയെയും മകളെയും ആക്രമിക്കുന്നത് ജയന്റെ പതിവായിരുന്നു.
ചൊവ്വാഴ്ചയും ഇത് തുടർന്നതോടെ ഇയാൾക്കെതിരെ ഭാര്യ രാജി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയതിന്റെ പ്രതികാരമായാണ് ജയൻ ഭാര്യ രാജി, മകൾ ആദിത്യ, അയൽവാസികളായ പ്രവീണ,നിരഞ്ജന എന്നിവർക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
പൊലീസ് എത്തിയതറിഞ്ഞ് മുങ്ങിയ ജയൻ ആസിഡുമായി മടങ്ങിയെത്തി ഭാര്യയുടെയും മകളുടെയും അയൽവാസികളുടെയും മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജയൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha