മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു. മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നതിന് മുന്നേയാണ് അദ്ദേഹം വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചത് . ഇബ്രാഹിം കുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാർ തുടങ്ങിയവർക്ക് എതിരായ അന്വേഷണത്തിന്റെ സർക്കാർ ഫയലുകൾ ഇപ്പോൾ ഗവർണറുടെ മുന്നിലുണ്ട്.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ച് അറിയുന്നതിന് വേണ്ടിയായിരുന്നു ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടർ അവധിയിലാണ്. തിരുവനന്തപുരത്ത് അദ്ദേഹം നാളെ തിരികെയെത്തും .പക്ഷേ ഏഴാം തീയതിയോടെ മാത്രമേ അദ്ദേഹം ഓഫീസിലേക്ക് എത്തുകയുളളൂ. ഇതിനുശേഷമായിരിക്കും അദ്ദേഹം ഗവർണറെ കാണുന്നത്. ഇന്നലെ രമേശ് ചെന്നിത്തലയ്ക്ക് എതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകി . ചെന്നിത്തലയ്ക്ക് എതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. സ്പീക്കറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിൽ സർക്കാർ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുവാൻ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha