പെരുമ്പാവൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം... രണ്ടായിരത്തിലധികം കിടക്കകള്‍ കത്തിനശിച്ചു... പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്

പെരുമ്പാവൂരിലെ സൗത്ത് ഇരിങ്ങോളില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫൈബര്‍ ക്യൂന്‍' കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടിത്തം. രണ്ടായിരത്തിലധികം കിടക്കകള്‍ കത്തിനശിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാല് മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
പെരുമ്പാവൂര്‍ സ്വദേശി ബിജുവിന്റേതാണ് സ്ഥാപനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍നിന്നായി എത്തിയ അഞ്ച് അഗ്‌നിശമനാ യൂണിറ്റുകളുടെ മണിക്കൂറുകളോളമുള്ള ശ്രമഫലമായിട്ടാണ് തീയണയ്്ക്കാന്‍ സാധിച്ചത്.
"
https://www.facebook.com/Malayalivartha