തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ്.... വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് വോട്ടര്‍മാരുടെ നീണ്ട നിര

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് ജനം ഒഴുകിയെത്തി. ഇതുവരെ 40 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെ പോളിംഗ് 50 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം - 39, കൊല്ലം- 38.64, പത്തനംതിട്ട - 39.55, ആലപ്പുഴ -40.48, ഇടുക്കി - 40 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം. വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനമുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
ശാരീരിക അവശത കാരണം മുന്‍ മുഖ്യമന്തി വി.എസ്. അച്യുതാനന്ദനും ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയും കോവിഡാനന്തര ചികിത്സ കാരണം മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും വോട്ട് ചെയ്യുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയ്ക്കു വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha