ഭഗവത് നാമധാരിയും വോട്ടെടുപ്പും; എല്‍.ഡി.എഫിന് കിട്ടുന്ന തിരിച്ചടികള്‍ ആരുടെ വോട്ടുപ്പെട്ടി നിറക്കും; കെ. സുരേന്ദ്രന്റെ തുറന്ന് പറച്ചില്‍ സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുന്നു; വോട്ടു ശതമാനം ഉയരുന്നതില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും പ്രതീക്ഷ

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെടുപ്പ് ദിനത്തില്‍ ചര്‍ച്ചയാകുന്നത് ആ ഭഗവത് നാമധാരിയുടെയും മറ്റ് ഉന്നതരെയും കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇതിനോടകം തന്നെ എല്‍.ഡി.എഫിന് തിരിച്ചടിയായി കഴിഞ്ഞ സ്വര്‍ണക്കടത്ത് കേസ് പോളിംഗ് തലേന്ന് എല്‍.ഡി.എഫിനെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. വോട്ട് ശതമാനം ഉയരുന്നത് ബി.ജെ.പിക്കും യു.ഡി.എഫിനും പ്രതീക്ഷ നല്‍കുന്നതും അതുകൊണ്ടു തന്നെയാണ്. അഞ്ചു ജില്ലകളിലും വോട്ടെടുപ്പിന്റെ പകുതി സമയം പിന്നിടുമ്പോള്‍ തന്നെ 50 ശതമാനത്തിലധികമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്.
ആരോപണ പ്രത്യാരോപണങ്ങളുടെ ഇന്നത്തെ ആദ്യ വെടിപ്പൊട്ടിച്ചക് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്‍ ഭഗവത് നാമധാരിയായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് വാര്‍ത്താ സമ്മേളനം നടത്തി കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. സ്വപ്‌നയും ശിവശങ്കറും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസിനെയും ദുരുപയോഗപ്പെടുത്തി. സ്പീക്കറുടെ പേര് പുറത്ത് വരുന്നതോടെ ഭരണഘടനാ സ്ഥാപനത്തേയും സ്വര്‍ണക്കടത്ത് പ്രതികള്‍ കൈയ്യടക്കി വച്ചിരുന്നതിന്റെ തെളിവാണെന്ന ഗുരുതര ആരോപണമാണ് കെ സുരേന്ദ്രന്‍ ഉന്നയിച്ചത്.
എന്നാല്‍ സ്പീക്കറുടെ പേര് എടുത്ത് പറഞ്ഞ് ബിജെപി നടത്തുന്ന രാഷ്ട്രീയപ്പോരിന് അതേ നാണയത്തിലുള്ള തിരിച്ചടി നല്‍കുകയാണ് സിപിഎം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്‍ ആരെന്ന പരാമര്‍ശം ജനം പുച്ഛിച്ച് തള്ളുമെന്ന് നിലപാടെടുത്ത എസ് രാമചന്ദ്രന്‍ പിള്ള രഹസ്യമൊഴിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും ഉന്നയിച്ചു. അന്വേഷണ ഏജന്‍സികള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യമാണെന്നായിരുന്നു എ വിജയരാഘന്റെ പ്രതികരണം. കോടതിയില്‍ സമര്‍പ്പിച്ച രേഖ എങ്ങനെ ബിജെപി സംസ്ഥാന അധ്യക്ഷന് എവിടെ നിന്ന് കിട്ടി? സ്പീക്കറെ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും എ വിജയരാഘവന്‍ തിരിച്ചടിച്ചു. ആരോപണങ്ങള്‍ക്ക് എല്ലാം ഇടയിലും ഇടത് മുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്ന് കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ എ.വിജയരാഘവന്‍ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച രാഷ്ട്രീയ വിജയം ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് ആയുധമാക്കി. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഭരണഘടനാ പദവിയുള്ള ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഉയര്‍ന്ന പോളിംഗ് ശതമാനം സര്‍ക്കാരിന്റെ അന്ത്യം കുറിക്കാനുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിയും കോണ്‍ഗ്രസ്സും കൂട്ടുചേര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത് ആരോപണം മാത്രമാണ്. പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നണെങ്കിലും ഒന്നു പോലും തെളിയിക്കപ്പെട്ടിട്ടെന്നും ടിപി രാമകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.
സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. കെ.സുരേന്ദ്രന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായത് കൊണ്ട് അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി മുരളീധരന്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചിരിക്കുന്നു എന്നത് തെറ്റായ ആരോപണമാണെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് കുറയും. ചില ഇടങ്ങളില്‍ കോണ്‍ഗ്രസ് കള്ളത്തരം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha