തിരുവനന്തപുരത്ത് അവകാശം രേഖപ്പെടുത്തി താരങ്ങള്‍...

തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും ഷാജി കൈലാസും കൃഷ്ണകുമാറുമൊക്കെ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. രാവിലെ ഏഴു മണിക്കു പോളിങ് ബൂത്തിലെത്തിയ സുരേഷ് ഗോപി പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണം 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' സ്‌റ്റൈലില്‍ ആയിരുന്നു. 'കോര്‍പറേഷന്‍ ഇങ്ങ് വരണം' എന്നായിരുന്നു താരം പ്രതികരിച്ചത്.
സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലാണ് വോട്ടു ചെയ്തത്. നേരത്തെ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങിയ നടന്‍ കൃഷ്ണകുമാര്‍ കുടുംബസമേതം തിരുവനന്തപുരം കാഞ്ഞിരംപാറ സെന്റ് ആന്റണീസ് പാരിഷ് ഹാളിലെത്തി വോട്ട് രേഖപ്പെടുത്തി.
വ്യക്തിയെ നോക്കിയാണ് വോട്ട് ചെയ്തതെന്ന് ആനി പറഞ്ഞപ്പോള്‍ രാഷ്ട്രീയം ഇപ്പോള്‍ പറയാന്‍ പാടില്ല എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം. മാറ്റം ഉണ്ടാകണം, അതാദ്യം ഉണ്ടാകുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആയിരിക്കും എന്നായിരുന്നു കൃഷ്ണകുമാറിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha