വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി പണം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ആണ് സിബിഐ വാദം. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു. വകുപ്പുകള്‍ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം പുരോഗമിക്കവെ ചില വകുപ്പുകള്‍ റദ്ദാക്കപ്പെടുമെന്നും മറ്റ് ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഡിസംബര്‍ 13ന് ലൈഫ് മിഷന്‍ കേസിലെ സ്റ്റേ കാലാവധി. കോഴ ഇടപാടിലെ ഗുഢാലോചനയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha