കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും... മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടുപിടിക്കാനുള്ള സൂത്രവിദ്യയെന്ന് ചെന്നിത്തല

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സില്‍ സൗജന്യമായി നല്‍കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടുപിടിക്കാനുള്ള സൂത്രവിദ്യയെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാവരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല വിശദീകരിച്ചു.
ബീഹാറില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപിയുടേത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും രമേഷ് ചെന്നിത്തല ഓര്‍മിപ്പിച്ചു.''കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ.സി ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ ഈ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഇതിനു മുന്‍പ് വാഗ്ദാനം ചെയ്തത് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയിരുന്നു. കടുത്ത പെരുമാറ്റച്ചട്ടലംഘനമാണ് ഇതെന്നായിരുന്നു സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചുരിയുടെ നിലപാട്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല.എന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനുള്ള സൂത്രവിദ്യയാക്കുന്ന നടപടി മുഖ്യമന്ത്രിയെ പോലൊരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു'' ചെന്നിത്തല പറഞ്ഞു.
ഇപ്പോഴും കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയില്ലെന്നിരിക്കെയാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ് വാക്‌സിന്‍ എന്ന് ലഭ്യമാകുമെന്നോ, സൗജന്യമായിട്ട് നല്‍കാന്‍ സാധിക്കുമോ എന്നും കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച യാതൊരു ക്രമീകരണവും ഇതുവരെ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഗുരുതരമായ ഈ ചട്ടലംഘത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha