സംസ്ഥാനത്ത് പടരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയില്‍ അനുമതി... ഉച്ചയ്ക്ക് 12 മണി മുതല്‍ ചര്‍ച്ച ആരംഭിക്കും

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയില്‍ അനുമതി. 12 മണി മുതല്‍ ചര്‍ച്ച ആരംഭിക്കും.
രണ്ട് മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും ആരോഗ്യ മന്ത്രി .
സഭ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
അതേസമയം സംസ്ഥാനത്ത് ഇന്നലെ പാലക്കാട് സ്വദേശിയായ 29 കാരന് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി നാല് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha