പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലിലെ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി

പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3യില്‍ ഉണ്ടായിരുന്ന 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ഈമാസത്തിനുള്ളില്‍ ഇന്ധനം പൂര്‍ണമായും വീണ്ടെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.
എം.എസ്.സി എല്‍സ 3യില്‍ 367 ടണ്‍ ഹെവി ഫ്യുവല്‍ ഓയിലും 84.4 ടണ്‍ ഡീസലുമുണ്ട്. ജൂലായ് അവസാന വാരമാണ് ഇന്ധനം വീണ്ടെടുക്കല്‍ ദൗത്യം ആരംഭിച്ചത്.
ഇതിനിടയില്‍ ശക്തമായ കടല്‍ ക്ഷോഭം കാരണം വിദേശ കപ്പലായ സതേണ്‍ നോവയും സഹായിക്കുന്ന ഇന്ത്യന്‍ യാനമായ ഓഫ്‌ഷോര്‍ മൊണാര്‍ക്കും കൊല്ലം പോര്‍ട്ടിലേക്ക് പലതവണ മടങ്ങിയിട്ടുണ്ടായിരുന്നു. ഈമാസം രണ്ട് മുതലാണ് ഇന്ധന ശേഖരണം വേഗത്തിലായത്.
ബങ്കറിംഗ്, കുടിവെള്ള ശേഖരണം, ക്രൂ ചെയ്ഞ്ച് എന്നിവയ്ക്കായി കഴിഞ്ഞ ദിവസം കൊല്ലം പോര്‍ട്ടിലെത്തിയ രണ്ട് യാനങ്ങളും ഇന്ന് രാവിലെ ദൗത്യസ്ഥലത്തേക്ക് മടങ്ങുന്നതാണ്.
ഇന്ധനം പൂര്‍ണമായും ശേഖരിച്ച ശേഷം കൊല്ലം പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന് കൈമാറും. അതിന് ശേഷം കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്യും. കണ്ടെയ്‌നറുകളില്‍ തട്ടി വല കീറിയെന്ന് ആരോപിച്ച് നിരവധി ബോട്ടുടമകള്‍ കപ്പല്‍ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha