രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ

"ജനമൈത്രി സ്റ്റേഷനുകൾ
കൊലമൈത്രി സ്റ്റേഷനുകളായി മാറുകയാണ്"
കേരളത്തിലെ ലോക്കപ്പ് മർദ്ദനങ്ങളിലെ കുറ്റക്കാർക്കെതിരെ
കർശന നടപടി വേണം..
പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി, കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്....പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്...രാഹുല്‍ ഗാന്ധി': ആരോപണങ്ങളുടെ മുള്‍മുനയിലക്ക് വീഴുന്നതിനിടെ, ഓഗസ്റ്റ് 24 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണിത്. രാഹുല്‍ ഗാന്ധിയുടെ കാര്യമാണ് പ്രത്യക്ഷമായി പറയുന്നതെങ്കിലും തന്റെ അവസ്ഥ കൂടി സൂചിപ്പിച്ചുകൊണ്ടുളള പോസ്റ്റിന് ശേഷം സെപ്റ്റംബര്‍ 3 ന് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് കസ്റ്റഡി മര്‍ദ്ദനം നേരിടേണ്ടി വന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ കുറിച്ചായിരുന്നു അടുത്ത പോസ്റ്റ്. സെപറ്റംബര്‍ 5 ന് തിരുവോണാംശകള്‍ നേര്‍ന്ന രാഹുല്‍ സെപ്റ്റംബര്‍ 11 ന് അന്തരിച്ച പി പി തങ്കച്ചന് ആദരാഞ്ജലികള്‍ അറിയിച്ചു. അടുത്ത ദിവസം വടക്കാഞ്ചേരിയില്‍ കെ എസ് യു നേതാക്കളെ മുഖംമൂടിയും കയ്യാമവും വച്ച് കൊണ്ടുപോയതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഈ ദിവസങ്ങളിലൊന്നും പഴയതുപോലെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തുറന്ന വിമര്‍ശനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ചൊവ്വാഴ്ച സ്ഥിതി വ്യത്യസ്തമായി.
തിങ്കളാഴ്ച വി ഡി സതീശന്റെ എതിര്‍പ്പിനെ മറികടന്ന് നിയമസഭയില്‍ എത്തിയ രാഹുല്‍ അധികനേരം ഇരുന്നില്ലെങ്കിലും താന്‍ പ്രതിഷേധം ഭയന്ന് പിന്തരിയുന്നവനല്ലെന്ന സന്ദേശമാണ് നല്‍കാന്‍ ശ്രമിച്ചത്. ഭരണപക്ഷം വലിയ പ്രതിഷേധത്തിന് മുതിരും മുമ്പ് സ്ഥലം കാലിയാക്കുകയും ചെയ്തു. ചൊവ്വാഴ്ച സഭയിലെത്താതെ, പാര്‍ട്ടിയോട് കലഹിക്കാനില്ലെന്ന സൂചനയും നല്‍കി. ഇടവിട്ട ദിവസങ്ങളില്‍ രാഹുല്‍ സഭയില്‍ ഹാജരാകാനും സാധ്യതയുണ്ട്. കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത് 11 കേസുകളില്‍ പ്രതിയെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയ്്ക്ക് മറുപടി പറയാനാണ് രാഹുല്‍ ചൊവ്വാഴ്ച പോസ്റ്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, മുന്‍കാലത്തെ പോലെ വീണ്ടും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിച്ചതിന്് ഒപ്പം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകുമെന്ന സൂചനയും നല്‍കി. കേസുകളില്‍ പ്രതിയായതുകൊണ്ട് സ്റ്റേഷനിലിട്ട് മര്‍ദിക്കാനൊരു മാനദണ്ഡമല്ലല്ലോയെന്നാണ് കുന്നംകുളം കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ:
ബഹു മുഖ്യമന്ത്രി ,
പൊതുപ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരില്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍
അത് രാഷ്ട്രീയ കേസുകളാണ്.
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള
മാനദണ്ഡം അല്ലല്ലോ.
ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ?
അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?
അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാര്‍ പ്രതികള്‍ അല്ലേ?
അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?
https://www.facebook.com/Malayalivartha