മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് വാഹനാപകടത്തില്‍ ദുരൂഹത ഏറുന്നു...

മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. പിണറായി സര്‍ക്കാരിന്റെ സ്വര്‍ണക്കടത്തടക്കമുള്ള അഴിമതിയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ പ്രദീപ് പുറത്ത് വിട്ടിരുന്നു.പ്രദീപ് ഒടുവിലായി ചെയ്ത വാര്‍ത്ത സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുമായി ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ ആയ സിനിമ പ്രവര്‍ത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്‌നയ്ക്ക് ബംഗളൂരുവില്‍ അടക്കം ഒളിത്താവളം ഒരുക്കി നല്‍കുന്നതില്‍ പ്രധാനിയായ ഇയാള്‍ സിപിഎം നോമിനേഷനില്‍ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാന്‍ തയാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാര്‍ത്തയില്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് ഇനി അതി നിര്‍ണ്ണായക ദിവസങ്ങളാണ് വരുന്നതെന്നും പ്രദീപ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. മലബാറിലെ ഉന്നത സിപിഎം നേതാവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ സിനിമ വമ്ബന് ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. വാഹനാപകടത്തില്‍ പ്രദീപ് കൊല്ലപ്പെടും മുന്‍പ് അവസാനമായി ചെയ്ത വാര്‍ത്തയും ഇതായിരുന്നു.
https://www.facebook.com/Malayalivartha