തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലും മലപ്പുറം ജില്ലയിലും നിരോധനാജ്ഞ; നടപടി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി.
ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha