ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ നിഷാ സാരംഗ് പറയുന്നത്?

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നിഷാ സാരംഗ്. ഉപ്പും മുളകിന് പുറമെ സിനിമകളിലും സജീവമാണ് നടി. സഹനടിയായുളള വേഷങ്ങളിലാണ് നിഷാ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു.
തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ എറ്റവും കൂടുതല്‍ ആരാധിക്കുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് മമ്മൂക്കയെന്ന് നിഷാ സാരംഗ് പറയുന്നു.
ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ മമ്മൂക്കയുടെ പേര് മാത്രമേ പറയുളളു. കാരണം അദ്ദേഹം എല്ലാവരോടും പെരുമാറുന്ന ആ രീതി ഒന്ന്, രണ്ട് അദ്ദേഹം ഓരോ ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി എടുത്തിട്ടുളള അല്ലെങ്കില്‍ എടുത്തിരിക്കുന്ന ശ്രമങ്ങള്‍, ഇതെല്ലാം നമ്മള്‍ കണ്ടു മനസിലാക്കിയതാണ്. ആ ഒരു രീതിയില്‍ പറയുകയാണെങ്കില്‍ എനിക്ക് അദ്ദേഹം റോള്‍ മോഡല്‍ തന്നെയാണ്. പിന്നെ രണ്ടാമത്തെ കാര്യം ഒരു നടനെന്ന നിലയിലും, വ്യക്തി എന്ന നിലയിലും, ഒരു കുടുംബ നാഥനെന്ന നിലയിലും ഞാന്‍ എറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. നിഷാ സാരംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha