തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം... സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റിയാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് വൈകുന്നേരം ആറ് മുതല്‍ മറ്റന്നാള്‍ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിര്‍ദ്ദേശം.
അതേപോലെ തന്നെ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha