ഇത് വേറെ ലെവല്‍ കളി... പാര്‍ട്ടി പറഞ്ഞിട്ട് കൂടി ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതോടെ സീതാറാം യച്ചൂരി ഇടപെടുന്നു; പാര്‍ട്ടിയെക്കൂടി സംശയ നിഴലിലാക്കാതെ എത്രയും വേഗം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും; പാര്‍ട്ടിയിലും ചര്‍ച്ചകള്‍ തുടങ്ങി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യാന്‍ ഹാജരാകുന്നതാണ് നല്ലതെന്ന് മറ്റാരുമല്ല പറഞ്ഞത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ്. എന്നാല്‍ അത് വിലകല്‍പിക്കാതെ അടുത്ത നോട്ടീസിനും ചോദ്യം ചെയ്യലിന് ഹാജരായില്ല. അതിന് സിപിഎം സെക്രട്ടറി എ വിജയരാഘവന്‍ മറുപടി പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും സംശയം നല്‍കി രവീന്ദ്രന്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതിനും മറുപടി പറയേണ്ട അവസ്ഥയാണ് പാര്‍ട്ടിക്ക് വന്നിരിക്കുന്നത്. ഇതോടെ സിപിഎമ്മിലെ പല നേതാക്കളും അതൃപ്തിയിലാണ്. ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചിട്ടുമുണ്ട്. പാര്‍ട്ടിക്ക് നാണക്കേടാകുന്ന ഒന്നും ചെയ്യരുതെന്ന് യച്ചൂരി നിര്‍ദേശം നല്‍കും. യച്ചൂരി കടുത്ത നിലപാടെടുക്കുന്നതോടെ ഇഡിക്ക് മുമ്പില്‍ രവീന്ദ്രന്‍ ഹാജരാകാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവരുടെ മൊഴികളെ അടിസ്ഥാനമാക്കി കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള അന്വേഷണമാണ് രവീന്ദ്രന്റെ ചോദ്യംചെയ്യലിലേക്ക് എത്തിയത്. രവീന്ദ്രന് നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 80 ലക്ഷത്തിലധികം രൂപയുടെ മണ്ണുമാന്തി യന്ത്രം 2018 മുതല്‍ സൊസൈറ്റിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
ബാങ്ക് അക്കൗണ്ടുകള്‍, അഞ്ചു വര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണിന്റെ പകര്‍പ്പുകള്‍, സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍, 2015 ജനുവരി ഒന്നു മുതലുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വിദേശയാത്രകളും, അതിന് ചെലവായ പണത്തിന്റെ ഉറവിടവും, നേരിട്ടോ അല്ലാതെയോ ഉള്ള സ്ഥാപനങ്ങളും തൊഴിലും, ഡിന്‍ നമ്പര്‍ (കമ്പനി ഡയറക്ടമാര്‍ക്കുള്ള ഐഡന്റിഫിക്കേഷന്‍ നമ്പര്‍), സ്വന്തമോ നിയന്ത്രണമുള്ളതോ ആയ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് , പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും എന്നിവയാണ് രവീന്ദ്രന്റെയും കുടുംബത്തിന്റെയും ഇ.ഡി ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുന്നത് തടയാന്‍ പുതിയ നീക്കവുമായി ഇത്തവണ രവീന്ദ്രനെത്തിയത്. ഇഡിയുടെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്തത്.
തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യുന്ന വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. താന്‍ ഒരു രോഗിയാണെന്നും ഇഡി തുടര്‍ച്ചയായി നോട്ടീസ് അയച്ചു ബുദ്ധിമുട്ടിക്കുന്നുവെന്നും കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏത് കേസിലാണ് ചോദ്യംചെയ്യലെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ പറയുന്നു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന്റെ പുതിയ നീക്കം.
ഇത് നാലാം തവണയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സി.എം.രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കുന്നത്.കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
എന്തായാലും രവീന്ദ്രന്‍ കോടതിയിലെത്തിയതോടെ യച്ചൂരിയുടേയും പാര്‍ട്ടിയുടേയും നീക്കമറിയാന്‍ ആകാംക്ഷയിലാണ് കേരളം.
https://www.facebook.com/Malayalivartha