സ്വപ്നയും സരിതയും കൂടി... സ്വപ്ന സുരേഷ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടാക്കിയ നാണക്കേടിന് പുറമേ സരിത എസ് നായരും കളം നിറയുമ്പോള്‍ വീണ്ടും പേടിക്കേണ്ടത് ഉന്നതരെ തന്നെ; സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമെന്ന്; പ്രതികളില്‍ സ്ഥാനാര്‍ഥിയും

നാലഞ്ച് മാസമായി സ്വപ്ന സുരേഷാണ് വാര്‍ത്തകളില്‍ നിറയെ. പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസ്. സ്വര്‍ണം അന്വേഷിക്കാന്‍ വന്ന ദേശീയ ഏജന്‍സികളാകട്ടെ സെക്രട്ടറിയേറ്റ് വിട്ട് പോകുന്നുമില്ല. ഇതിനിടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് ഒന്നു വിരട്ടി വരികയായിരുന്നു. അപ്പോഴാണ് മറ്റൊരു കേസ് പൊങ്ങി വരുന്നത്. ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്. അതില്‍ പറയുന്ന മുഖ്യ പേര് സരിത എസ് നായരാണ്. ഇതോടെ വലിയ പുലിവാലിലാണ് പെട്ടിരിക്കുന്നത്. ഇതിലും പേരു പറയാന്‍ പറ്റാത്ത ഉന്നതരാണ് കളം നിറഞ്ഞിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്‌തെന്ന കേസില്‍ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നാണ് പോലീസിന് നിര്‍ദേശം എന്നാണ് മലയാളത്തിലെ പ്രമുഖ പത്രം പറയുന്നത്.
ഭരണകക്ഷി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിന്‍കര പോലീസിനു നിര്‍ദേശം നല്‍കിയത്. അതിനാല്‍ പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി. രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികള്‍.
കെടിഡിസിയിലും ബവ്‌റിജസ് കോര്‍പറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നല്‍കിയ 2 പേരാണ് പരാതി നല്‍കിയത്. സംഘം 20ലേറെപ്പേരെ കബളിപ്പിച്ചതായാണു പൊലീസ് കരുതുന്നത്.
ബവ്‌കോ മാനേജിങ് ഡയറക്ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ചിലര്‍ ജോലിയില്‍ ചേരാന്‍ എത്തി. അവിടത്തെ ഉദ്യോഗസ്ഥ മീനാകുമാരിയെ കണ്ടപ്പോള്‍ ഇത്തരത്തിലൊരു നിയമന ഉത്തരവില്ലെന്നാണ് അറിയിച്ചത്. പണം നല്‍കിയവര്‍ ഇക്കാര്യം സരിതയെ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം മീനാകുമാരി യുവാക്കളെ വിളിച്ച് എന്തിനാണു സരിതയെ വിളിച്ചതെന്നു ചോദിച്ചു കയര്‍ത്തു. തട്ടിപ്പുസംഘത്തിനു ബവ്‌കോയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച സൂചന.
നിയമന ഉത്തരവുമായി യുവാക്കള്‍ എത്തിയപ്പോള്‍ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലന്‍സ് അന്വേഷണത്തിനു വിട്ടെന്നുമാണു ബവ്‌കോ ഉദ്യോഗസ്ഥരുടെ വാദം. വിജിലന്‍സാകട്ടെ അന്വേഷണം ആരംഭിച്ചിട്ടുമില്ല. പൊലീസില്‍ പരാതിയും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍ ചെയര്‍മാനായ കെടിഡിസിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവുകളും പുറത്തുവന്നിട്ടുണ്ട്. കെടിഡിസിയും പൊലീസിനെ സമീപിച്ചിട്ടില്ല.
അതേസമയം ഒരു സ്ഥാനാര്‍ത്ഥിയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി ടി.രതീഷ് ഇന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുമോ? രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുമോ? സ്ഥാനാര്‍ഥി ജയിച്ചാല്‍ തങ്ങളുടെ അംഗമായി സിപിഐ അംഗീകരിക്കുമോ? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
സരിത എസ്.നായരുമായി ചേര്‍ന്നു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്ത കേസിലെ പ്രതിയാണു രതീഷ്. തട്ടിപ്പിന്റെ പേരില്‍ ഇന്നലെ ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. ഇങ്ങനെ കലങ്ങി മറിയുകയാണ് ഈ കേസും.
"
https://www.facebook.com/Malayalivartha