തദ്ദേശ തിരഞ്ഞെടുപ്പ് വേട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് വേട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം ആറു മണി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെയാണ് നിരോധനാജ്ഞ. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു ആണ് ക്രിമിനല്‍ നടപടി പ്രകാരം 144 പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതോ പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്തുന്നതും പൊതു സമാധാനത്തിന് ഭംഗംവരുത്തുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതും നിരോധിച്ചു.
കൂടാതെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ഥികളും അവരുടെ ഏജന്റും ഒഴികെ അഞ്ചിലധികം പേര്‍ കൂടി നില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ 20ല്‍ അധികം ആളുകള്‍ പാടില്ല.
https://www.facebook.com/Malayalivartha